Flash News

ചിദംബരത്തിനും മകനുമെതിരെ നടപടി ആവശ്യപ്പെട്ട് ബഹളം; പാര്‍ലമെന്റ് സ്തംഭിച്ചു

ചിദംബരത്തിനും മകനുമെതിരെ നടപടി ആവശ്യപ്പെട്ട് ബഹളം; പാര്‍ലമെന്റ് സ്തംഭിച്ചു
X
rajysabha

ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിനും മകന്‍ കാര്‍ത്തി ചിദംബരത്തിനുമെതിരെ എയര്‍സെല്‍-മാക്‌സിസ് വിഷയത്തില്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ അംഗങ്ങള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്ന് പല തവണ നിര്‍ത്തിവെച്ചു. കാര്‍ത്തി ചിദംബരത്തിന്റെ വീട്ടിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. കാര്‍ത്തികിന് പല രാജ്യങ്ങളിലായി റിയല്‍ എസറ്റേറ്റ് കമ്പനികളില്‍ നിക്ഷേപം ഉണ്ടെന്ന ഒരു ഇംഗ്ലീഷ് പത്രത്തില്‍ വന്ന വാര്‍ത്ത ഉയര്‍ത്തിക്കാട്ടിയായിരുന്നു എഐഎഡിഎംകെ അംഗങ്ങളുടെ പ്രതിഷേധം.

ലോക്‌സഭയില്‍ ചോദ്യോത്തരവേള തുടങ്ങിയ ഉടനെ തന്നെ എഐഎഡിഎംകെ അംഗങ്ങള്‍ മുദ്രാവാക്യങ്ങളുമായി സഭയുടെ നടുത്തളത്തിലിറങ്ങിയിരുന്നു. മുദ്രാവാക്യം വിളി ഉച്ചത്തിലായതോടെ സ്പീക്കര്‍ സുമിത്രാമഹാജന്‍ സഭ നിര്‍ത്തിവച്ചു.
ഇതേ വിഷയത്തില്‍ രാജ്യസഭയിലും എഐഎഡിഎംകെ അംഗങ്ങള്‍ ബഹളം വെച്ചു. രാജ്യസഭ പലതവണ നിര്‍ത്തിവച്ചു. വിഷയത്തില്‍ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിനെ സമീപിക്കാമെന്നും സഭാനടപടികള്‍ തടസ്സപ്പെടുത്തുന്നത് എന്തിനാണെന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍ പറഞ്ഞു. ഇത് നിരുത്തരവാദപരമായ നടപടിയാണ്. ജനാധിപത്യത്തെ കൊലചെയ്യുന്ന നടപാടിയാണ് ഇതെന്നും കുര്യന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it