ചിത്രാഞ്ജലി സ്റ്റുഡിയോ ഇന്ന് തുറക്കും

തിരുവനന്തപുരം: ചലച്ചിത്ര നിര്‍മാണരംഗത്ത് നവീന സങ്കേതങ്ങളുമായി ചിത്രാഞ്ജലി സ്റ്റുഡിയോ ഇന്ന് തുറക്കുമെന്ന് കെഎസ്എഫ്ഡിസി ചെയര്‍മാന്‍ കെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നവീകരണത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച ഗ്രാന്‍ മാറ്റ് സ്റ്റുഡിയോ, ഫിലിംവാള്‍ട്ട്, ഡിജിറ്റല്‍ ഇന്റര്‍മീഡിയറ്റ് സ്റ്റുഡിയോ, ഔട്ട് ഡോര്‍ ഷൂട്ടിങ്ങിനുള്ള ബസുകളും ഉദ്ഘാടനം ചെയ്യും. സെന്‍സര്‍ ബോര്‍ഡിന്റെ പ്രവര്‍ത്തനം മാര്‍ച്ച് ഒന്നിന് മുമ്പ് കലാഭവന്‍ തിയേറ്ററിലേക്ക് മാറ്റും ബോര്‍ഡിന് ആവശ്യമായ ഹോം തിയേറ്റര്‍ ഉടന്‍ നിര്‍മിക്കും. കെഎസ്ആര്‍ടിസിയുടെ ഷോപ്പിങ് കോംപ്ലക്‌സുകളില്‍ തിയേറ്ററുകള്‍ തുടങ്ങാനുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഉണ്ണിത്താന്‍ പറഞ്ഞു.
വൈകീട്ട് നാലിന് ചിത്രജാഞ്ജലിയില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഔട്ട് ഡോര്‍ യൂനിറ്റ് ബസുകള്‍ ഫഌഗ് ഓഫ് ചെയ്യും.
ഡിജിറ്റല്‍ ഇന്റര്‍മീഡിയറ്റ് സ്റ്റുഡിയോ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്യും. പുനക്രമീകരിക്കാവുന്ന ഷൂട്ടിങ് സെറ്റുകളുടെ ശിലാസ്ഥാപനം കെഎസ്എഫ്ഡിസി വൈസ് ചെയര്‍മാന്‍ മധുവും ഗ്രീന്‍മാറ്റ് സ്റ്റുഡിയോ സിനിമാതാരം മഞ്ജു വാര്യരും ഉദ്ഘാടനം ചെയ്യും. വി ശിവന്‍കുട്ടി എംഎല്‍എ അധ്യക്ഷനാകും, ചടങ്ങില്‍ ഐ വി ശശിയെ ആദരിക്കും.
Next Story

RELATED STORIES

Share it