Flash News

ചിത്രലേഖയുടെ ഭൂമി തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണം:കെ സുധാകരന്‍

ചിത്രലേഖയുടെ ഭൂമി തിരിച്ചെടുക്കാനുള്ള തീരുമാനം പിന്‍വലിക്കണം:കെ സുധാകരന്‍
X


കണ്ണൂര്‍: സി പി എം ശക്തി കേന്ദ്രമായ എടാട്ട് ജാതി വിവേചനത്തിനു എതിരെ സമരം ചെയ്ത ചിത്രലേഖക്ക് യു ഡി എഫ് സര്‍ക്കാര്‍ നല്‍കിയ അഞ്ചു സെന്റ് ഭൂമി തിരിച്ചെടുക്കാന്‍ ഉള്ള എല്‍ ഡി എഫ് തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍.
തങ്ങളുടെ ദുഷ്‌ചെയ്തികള്‍ക്കു എതിരെ ശബ്ദം ഉയര്‍ത്തുന്നവരെ ഒരു തരത്തിലും ജീവിക്കാന്‍ അനുവദിക്കില്ല എന്ന സി പി എം നിലപാട്  അംഗീകരിക്കാന്‍ കഴിയില്ല. ഓട്ടോറിക്ഷ തൊഴിലാളിയായ ചിത്രലേഖയെ ജോലി ചെയ്യാന്‍ അനുവദിക്കാതെ സി ഐ റ്റി യു പലതവണ ഉപദ്രവിച്ചിട്ടുണ്ട്. ഓട്ടോ കത്തിക്കുന്നതും വീടുകയറി അക്രമിക്കുന്നതും അടക്കം വളരെ വലിയ രീതിയില്‍ ഉണ്ടായ സി പി എം ആക്രമണങ്ങളെ തുറന്നു കാട്ടി ചിത്രലേഖ നടത്തിയ സമരത്തെ തുടര്‍ന്നാണ് ചിറയ്ക്കല്‍ പഞ്ചായത്തില്‍ യു ഡി എഫ് സര്‍ക്കാര്‍ അഞ്ചു സെന്റ് ഭൂമി അനുവദിച്ചത്. ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെയുള്ള വീടുപണി പൂര്‍ത്തിയാകുന്ന വേളയില്‍ ഇത്ര തിടുക്കത്തില്‍ ഈ ഭൂമി തിരിച്ചെടുക്കുന്നത് എവിടെ പോയാലും പുറകെ നടന്നു ഉപദ്രവിക്കുക എന്ന സി പി എം നയത്തിന്റെ ഭാഗമായാണ്. സര്‍ക്കാര്‍ ഈ പാവപ്പെട്ട കുടുംബത്തോടുള്ള പകപോക്കല്‍ അവസാനിപ്പിച്ചു ഭൂമി ഏറ്റെടുക്കാന്‍ ഉള്ള തീരുമാനം പിന്‍വലിക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it