wayanad local

ചിത്രങ്ങളിലെ ഗാന്ധി; വേറിട്ട കാഴ്ചകളുമായി ചിത്രപ്രദര്‍ശനം



കല്‍പ്പറ്റ: മഹാത്മജിയുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചയുമായി ഗാന്ധിസ്മൃതി ചിത്രപ്രദര്‍ശനം ശ്രദ്ധേയമായി. മാനന്തവാടി കണ്ണൂര്‍ സര്‍വകലാശാലാ കാംപസിലാണ് ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി പ്രത്യേക ഫോട്ടോ പ്രദര്‍ശനം നടന്നത്. മഹാത്മാഗാന്ധിയുടെ ജീവിതത്തിലെ അപൂര്‍വ നിമിഷങ്ങള്‍ കാമറയില്‍ പകര്‍ത്തിയ നൂറിലധികം ഫോട്ടാഗ്രാഫര്‍മാരുടെ സംഭാവനയാണിത്. നാഷനല്‍ പബ്ലിക്കേഷന്‍ ഡിവിഷന്‍ ആര്‍ക്കൈവ്‌സില്‍ നിന്നും എത്തിച്ചതാണ് ചിത്രങ്ങള്‍. ചെറുപ്പം മുതല്‍ മഹാത്മാഗാന്ധിയുടെ ജീവിതയാത്രയിലെ പ്രധാന ഘട്ടങ്ങളിലൂടെ കടന്നുപോവുന്ന ഈ ചിത്രങ്ങള്‍ ഗാന്ധി ബയോഗ്രാഫിക്കല്‍ പോര്‍ട്രയിറ്റുകള്‍ എന്ന പേരിലാണ് ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരിക്കുന്നത്. ചെറുപ്രായം മുതല്‍ വിവിധ കാലഘട്ടത്തിലൂടെ സഞ്ചരിക്കുന്ന ചിത്രങ്ങളിലൂടെ ഗാന്ധിജിയുടെ ജീവചരിത്രം തൊട്ടറിയാവുന്ന വിധത്തിലായിരുന്നു ചിത്ര പ്രദര്‍ശനം ക്രമീകരിച്ചിരുന്നത്. കാംപസിലൊരുക്കിയ ഗാന്ധി ചിത്രങ്ങളുടെ പ്രദര്‍ശനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. തുറുമുഖ-പുരാവസ്തു വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ഒ ആര്‍കേളു എംഎല്‍എ ചിത്രപ്രദര്‍ശനം കാണാനെത്തി.
Next Story

RELATED STORIES

Share it