ചിത്രകാരിയുടെയും അഭിഭാഷകന്റെയും വധം; മുഖ്യപ്രതി വാരണാസിയില്‍ പിടിയില്‍

മുംബൈ: പ്രശസ്ത ചിത്രകാരി ഹേമാ ഉപാധ്യായയുടെയും അഭിഭാഷകന്‍ ഹരീഷ് ഭംഭാനിയുടെയും വധവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയെന്നു സംശയിക്കുന്നയാള്‍ ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ പോലിസ് പിടിയിലായി. ബഡാഗാവ് സ്വദേശി ശിവകുമാര്‍ എന്ന സധു രാജ്ദാറിനെയാണ് യുപി പ്രത്യേക ദൗത്യസേന കസ്റ്റഡിയിലെടുത്തതെന്ന് പോലിസ് ഐജി എ സതീഷ് ഗണേഷ് മാധ്യമങ്ങളോടു പറഞ്ഞു. കൊല്ലപ്പെട്ടവരുമായി ബന്ധപ്പെട്ട ചില രേഖകള്‍ ഇയാളില്‍ നിന്നു കണ്ടെടുത്തതായും പോലിസ് അറിയിച്ചു. വാരണാസിയിലെത്തിയ മുംബൈ പോലിസിനു ശിവകുമാറിനെ കൈമാറി.
പ്രതിയെ ഇന്നു കോടതിയി ല്‍ ഹാജരാക്കുമെന്നും പോലിസ് വൃത്തങ്ങ ള്‍ പറഞ്ഞു. ഹേമയുടെയും ഭംഭാനിയുടെയും മൃതദേഹങ്ങള്‍ ഹാര്‍ഡ്‌ബോര്‍ഡ് പെട്ടിയില്‍ കുത്തിനിറച്ച നിലയില്‍ ശനിയാഴ്ച രാത്രിയാണ് മുംബൈ നഗരപ്രാന്തത്തില്‍ കാന്‍ഡിവാലിയിലെ അഴുക്കുചാലി ല്‍ കണ്ടെത്തിയത്. മൃതദേഹങ്ങളുടെ കൈകാലുകള്‍ കയറുകൊണ്ട് കെട്ടിയ നിലയിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് സംശയിക്കുന്ന മൂന്നുപേരെ പോലിസ് ശനിയാഴ്ച കസ്റ്റഡിയിലെടുത്തിരുന്നു. ഫൈബര്‍ ഗ്ലാസ് വ്യാപാരികളായ ആസാദ് രാജ്‌ഭോര്‍, പ്രദീപ് രാജ്‌ഭോര്‍, വിജയ്‌രാജ് രാജ്‌ഭോര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. പ്രധാന പ്രതികള്‍ നഗരം വിട്ടിട്ടുണ്ടാവുമെന്ന ധാരണയിലാണ് പോലിസ് ഉത്തര്‍പ്രദേശിലേക്കു പോയത്.
കൊല്ലപ്പെട്ട ഹേമയ്ക്കും വേ ര്‍പെട്ടു കഴിയുന്ന അവരുടെ ചിത്രകാരനായ ഭര്‍ത്താവ് ചിന്തന്‍ ഉപാധ്യായക്കും ഇന്‍സ്റ്റലേഷനും മറ്റുമുള്ള ഫൈബര്‍ ഗ്ലാസുകള്‍ വിതരണം ചെയ്യുന്നവരാണ് കസ്റ്റഡിയിലുള്ളവര്‍. ഹേമയുടെ വീട്ടിലെ സഹായി സാന്താക്രൂസ് പോലിസ് സ്‌റ്റേഷനിലും ഭംഭാ നിയുടെ ഇളയ മകള്‍ അനിത മതുങ്ങ പോലിസ് സ്‌റ്റേഷനിലും ഇവരെ കാണാനില്ലെന്നു പരാതി നല്‍കിയിരുന്നതായി പോലിസ് പറഞ്ഞു.
ഹേമയുടെ ഭര്‍ത്താവ് ചിന്തന്‍ ഞായറാഴ്ച ഡല്‍ഹിയില്‍ നിന്നു മുംബൈയിലെത്തി. അദ്ദേഹത്തെയും പോലിസ് ചോദ്യംചെയ്തു. കിടപ്പുമുറിയുടെ ചുമരില്‍ സ്ത്രീകളുടെ അശ്ലീലചിത്രം പതിച്ചതിന് ഭര്‍ത്താവിനെതിരേ 2013ല്‍ ഹേമ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഈ കേസില്‍ ഹേമയ്ക്കു വേണ്ടി വാദിച്ചത് ഭംഭാനിയാണ്.
Next Story

RELATED STORIES

Share it