wayanad local

ചിത്രം വ്യക്തം; അങ്കത്തട്ടില്‍ 29 പേര്‍

കല്‍പ്പറ്റ: മാനന്തവാടിയില്‍ രണ്ടും സുല്‍ത്താന്‍ ബത്തേരിയില്‍ ഒന്നും നാമനിര്‍ദേശ പത്രികകള്‍ അവസാന ദിവസമായ ഇന്നലെ പിന്‍വലിച്ചതോടെ ജില്ലയിലെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമായി.
രാമനാഥന്‍ (സ്വതന്ത്രന്‍), മാനന്തവാടിയില്‍ അപ്പച്ചന്‍ (സ്വതന്ത്രന്‍), ഗോപി (സ്വതന്ത്രന്‍) എന്നിവരാണ് പത്രിക പിന്‍വലിച്ചത്. കല്‍പ്പറ്റയില്‍-10, മാനന്തവാടി-11, സുല്‍ത്താന്‍ ബത്തേരി-8 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുള്ളത്. സ്ഥാനാര്‍ഥിപ്പട്ടിക: കല്‍പ്പറ്റ: സി കെ ശശീന്ദ്രന്‍ (സിപിഎം- ചുറ്റികയും അരിവാളും നക്ഷത്രവും), കെ സദാനന്ദന്‍ (ബിജെപി- താമര), അഡ്വ. കെ എ അയ്യൂബ് (എസ്ഡിപിഐ- ടെലിവിഷന്‍), ജോസഫ് അമ്പലവയല്‍ (വെല്‍ഫയര്‍ പാര്‍ട്ടി- ഗ്യാസ് സിലിണ്ടര്‍), എം വി ശ്രേയാംസ്‌കുമാര്‍ (ജനതാദള്‍ (യു)- അമ്പ്), സുജയകുമാര്‍ (സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍- മെഴുകുതിരികള്‍), മൊയ്തീന്‍ ചെമ്പോത്തറ (സ്വതന്ത്രന്‍- കപ്പും സോസറും), മാടായി ലത്തീഫ് (സ്വതന്ത്രന്‍- ബാറ്റ്), ശ്രേയാംസ്‌കുമാര്‍ (സ്വതന്ത്രന്‍- ഓടക്കുഴല്‍), എന്‍ എം സന്ധ്യ (സ്വതന്ത്ര- കാമറ).
സുല്‍ത്താന്‍ ബത്തേരി: ഐ സി ബാലകൃഷ്ണന്‍ (കോണ്‍ഗ്രസ്- കൈപ്പത്തി), മുകുന്ദന്‍ ചീങ്ങേരി (ബിഎസ്പി- ആന), രുഗ്മിണി സുബ്രഹ്മണ്യന്‍ (സിപിഎം- ചുറ്റികയും അരിവാളും നക്ഷത്രവും), മാധവി (സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍- മെഴുകുതിരികള്‍), കെ കെ വാസു (സമാജ്‌വാദി പാര്‍ട്ടി- സൈക്കിള്‍), ടി ആര്‍ ശ്രീധരന്‍ (എസ്‌യുസിഐ (കമ്യൂണിസ്റ്റ്)- ബാറ്ററി ടോര്‍ച്ച്), സി കെ ജാനു (സ്വതന്ത്ര- ഓട്ടോറിക്ഷ), ബാലകൃഷ്ണന്‍ (സ്വതന്ത്രന്‍- ബാറ്റ്).
മാനന്തവാടി: അണ്ണന്‍ മടക്കിമല (ബിഎസ്പി- ആന), ഒ ആര്‍ കേളു (സിപിഎം- ചുറ്റികയും അരിവാളും നക്ഷത്രവും), പി കെ ജയലക്ഷ്മി (കോണ്‍ഗ്രസ്- കൈ), മോഹന്‍ദാസ് (ബിജെപി- താമര), വിജയന്‍ (സിപിഐ (എംഎല്‍) റെഡ് സ്റ്റാര്‍- മെഴുകുതിരികള്‍), പി എന്‍ സോമന്‍ (എസ്ഡിപിഐ- ടെലിവിഷന്‍), ഉഷ (സ്വതന്ത്ര- ഓട്ടോറിക്ഷ), തിട്ടമ്മാനി കെ കുഞ്ഞിരാമന്‍ (സ്വതന്ത്രന്‍- ബാറ്ററി ടോര്‍ച്ച്), കേളു കൊല്ലിയില്‍ (സ്വതന്ത്രന്‍- ബക്കറ്റ്), കേളു ചായിമ്മല്‍ (സ്വതന്ത്രന്‍- ഡിഷ് ആന്റിന), ലക്ഷ്മി (സ്വതന്ത്ര- ഗ്ലാസ് ടംബ്ലര്‍).
Next Story

RELATED STORIES

Share it