Flash News

ചിതലേഖയുടെ ഓട്ടോറിക്ഷ സിപിഎമ്മുകാര്‍ അടിച്ചുതകര്‍ത്തു

ചിതലേഖയുടെ ഓട്ടോറിക്ഷ സിപിഎമ്മുകാര്‍ അടിച്ചുതകര്‍ത്തു
X
Chitralekha_

[related]

കണ്ണൂര്‍: വര്‍ഷങ്ങളായി സിപിഎമ്മിന്റെ ഉപരോധത്തിനും ഉപദ്രവത്തിനും ഇരയായി കൊണ്ടിരിക്കുന്ന കണ്ണൂരിലെ വനിതാ ഓട്ടോഡ്രൈവറായ ചിത്രലേഖയുടെ ഓട്ടോറിക്ഷ സിപിഎമ്മുകാര്‍ നശിപ്പിച്ചു. ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ചിത്രലേഖയുടെ ഓട്ടോറിക്ഷ നാലാംഗസംഘം അടിച്ചുതകര്‍ത്തത്. അഭിജിത്ത് എന്ന യുവാവിന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ശബ്ദം കേട്ട് ജനലിലൂടെ നോക്കുമ്പോഴാണ് ഓട്ടോ തകര്‍ക്കുന്നത് കണ്ടതെന്ന് ചിത്രലേഖ തേജസ്സിനോട് പറഞ്ഞു. വീണ്ടും ശരിയാക്കാന്‍ പറ്റാത്ത വിധത്തിലാണ് അവര്‍ ഓട്ടോ തകര്‍ത്തത്. പയ്യന്നൂരിലെ അമ്മൂമ്മയുടെ വീട്ടില്‍ കഴിഞ്ഞ ദിവസം കേസിന്റെ ആവശ്യത്തിനായാണ് ചിത്രലേഖ എത്തിയത്. തനിച്ചായതിനാല്‍ പുലര്‍ച്ചെ പുറത്തിറങ്ങിയില്ലെന്നും ചിത്രലേഖ പറഞ്ഞു.
ആക്രമണത്തിന് നേതൃത്വം നല്‍കിയ അഭിജിത്ത് ഇതിന് മുമ്പും തന്റെ ഓട്ടോ ആക്രമിച്ചിരുന്നു. ഇതില്‍ അഭിജിത്തിനെതിരേ കേസ്സും കൊടുത്തിരുന്നു. ഈ കേസ് അടുത്ത കാലത്ത്  പിന്‍വലിച്ചിരുന്നു. പോലിസ് രാവിലെ വീട്ടിലെത്തിയിരുന്നുവെന്നും പരാതി ഉടന്‍ നല്‍കുമെന്നും ചിത്രലേഖ പറഞ്ഞു. ഏകദേശം 10 വര്‍ഷമായി സിപിഎം ഉപരോധത്തിന് ചിത്രലേഖ പാത്രമായിട്ട്.
'ദലിത് വിഭാഗത്തില്‍പ്പെടുന്ന ചിത്രലേഖ ഓട്ടോറിക്ഷ ഓടിക്കുന്നതു സിപിഎമ്മിലെ 'ജാതി ഹിന്ദു'ക്കള്‍ക്ക് സഹിച്ചിരുന്നില്ല. ഒരു പുലയസ്ത്രീയായി ജനിച്ച ചിത്രലേഖ തിയ്യ സമുദായത്തിലെ ശ്രീഷ്‌കാന്ത് എന്ന യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്തതോടെയാണ് സിപിഎമ്മിന്റെ ശത്രു ലിസ്റ്റിലായത്. ഇതിനെ തുടര്‍ന്നാണ് പലതരം ഉപരോധങ്ങളും ആക്രമണങ്ങളും അവര്‍ നടത്തിയത്.
ജീവിക്കാന്‍ അനുവദിക്കണമൊവശ്യപ്പെട്ട് 2014 ഏപ്രിലില്‍ കണ്ണൂര്‍ കലക്ടറേറ്റ് പടിക്കല്‍ ചിത്രലേഖ 122 ദിവസംനീണ്ട സമരം നടത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് തിരുവനന്തപുരത്തും ഉമ്മന്‍ചാണ്ടി ഇടപെടണമെന്നാവശ്യപ്പെട്ട് ചിത്രലേഖ സമരം നടത്തിയിരുന്നു. ഉമ്മന്‍ചാണ്ടി വാക്കുനല്‍കിയെങ്കിലും ഇപ്പോഴും ചിത്രലേഖയുടെ വിധി പെരുവഴിയിലാണ്.

ALSO READ :

Chitralekha-card



Next Story

RELATED STORIES

Share it