Flash News

ചിട്ടി ഫണ്ട് തട്ടിപ്പ് : ത്രിപുര മന്ത്രിയെ സിബിഐ ചോദ്യം ചെയ്തു



അഗര്‍ത്തല: റോസ്‌വാലി ചിട്ടി ഫണ്ട് അഴിമതിയുമായി ബന്ധപ്പെട്ട് ത്രിപുര സാമൂഹിക ക്ഷേമമന്ത്രി ബിജിതനാഥിനെ സിബിഐ ചോദ്യം ചെയ്തു. സിവില്‍ സെക്രട്ടേറിയറ്റില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. എഎസ്പി എസ് കെ ത്രിപാഠിയും ഇന്‍സ്‌പെക്ടര്‍ ബ്രാടിന്‍ ഗോഷലുമാണ് മന്ത്രിയുടെ ചേംബറില്‍ അദ്ദേഹത്തെ ഒരു മണിക്കൂര്‍ ചോദ്യം ചെയ്തത്. ശനിയാഴ്ചയാണ് മന്ത്രി സിബിഐ നോട്ടീസ് കൈപ്പറ്റിയത്. ത്രിപുരയിലെ മന്ത്രിക്ക് സിബിഐ നോട്ടീസ് അയക്കുന്നത് ഇതാദ്യമാണ്. റോസ്‌വാലി ചിട്ടിഫണ്ട് അഴിമതിക്കേസില്‍ മന്ത്രിക്ക് പങ്കുണ്ടെന്ന് നേരത്തേ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു.എന്നാല്‍, ആരോപണം മന്ത്രി ബിജിതനാഥ് നിഷേധിച്ചു. അതേസമയം ചിട്ടിഫണ്ട് തട്ടിപ്പിന്റെ ധാര്‍മിക ഉത്തരവാദിത്തമേറ്റെടുത്ത് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ രാജിവയ്ക്കണമെന്നു പ്രതിപക്ഷം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it