Flash News

ചിട്ടി തട്ടിപ്പ് കേസ് : ഡിജിപി കത്തയച്ചു



തിരുവനന്തപുരം: നിര്‍മല്‍ കൃഷ്ണ ചിട്ടി തട്ടിപ്പു കേസില്‍ അന്വേഷണം എത്രയുംവേഗം പൂര്‍ത്തിയാക്കണമെന്നും നിക്ഷേപകര്‍ക്കു നീതി ലഭിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ടു തമിഴ്‌നാട് ഡിജിപിക്ക് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചു. കേരള—-തമിഴ്‌നാട് അതിര്‍ത്തിഗ്രാമമായ പളുകലിലായിരുന്നു സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നതിനാല്‍ തമിഴ്‌നാട് പോലിസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുന്നുണ്ട്. കേസന്വേഷണത്തെ സഹായിക്കുന്നതിന് ഇവരുടെ സേവനവും പിന്തുണയും പൂര്‍ണമായും ലഭ്യമാക്കുമെന്നും സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.
Next Story

RELATED STORIES

Share it