kozhikode local

ചിട്ടിക്കമ്പനി മൂന്നു കോടിയിലധികം തട്ടിയെടുത്തതായി ആരോപണം

കോഴിക്കോട്: ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ശ്രീലകം ചിട്ടി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം എട്ടു വര്‍ഷത്തിനകം മൂന്നു കോടി രൂപയിലധികം തട്ടിയെടുത്തതായി ആക്ഷന്‍ കമ്മറ്റി വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഉടമ ബാലുശ്ശേരി സ്വദേശിയായ ബാലകൃഷ്ണന്‍ പാലകീഴില്‍ കഴിഞ്ഞ വര്‍ഷം സ്ഥാപനങ്ങളെല്ലാം അടച്ചുപൂട്ടി മുങ്ങുകയായിരുന്നുവെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ശാഖകള്‍ വഴി നൂറുകണക്കിനാളുകള്‍ 50,000 മുതല്‍ 10 ലക്ഷം രൂപ വരെ കമ്പനിയില്‍ നിക്ഷേപിച്ചിരുന്നു.
എന്നാല്‍ ചിട്ടി വരിക്കാര്‍ക്ക് വണ്ടി ചെക്ക് നല്‍കി പറ്റിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ച ബാലുശ്ശേരിയില്‍വച്ചാണ് ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചത്. വരുന്ന 22ന് രാവിലെ പത്തുമണിക്ക് ബാലുശ്ശേരി പഞ്ചായത്ത് ഹാളില്‍ വിപുലമായ കണ്‍വന്‍ഷന്‍ ചേരാനിരിക്കുകയാണെന്ന് ഭാരവാഹികളായ രഘുനാഥന്‍ പേരാമ്പ്ര, വിജയന്‍ മുക്കം, സുന്ദരന്‍ മുക്കം, മനോജ് മേപ്പയൂര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it