ചിക്കാഗോയില്‍ പോലിസ് വെടിവയ്പില്‍ യുവാവ് മരിച്ച സംഭവം: നഷ്ടപരിഹാരം തേടി കുടുംബം കോടതിയില്‍

വാഷിങ്ടണ്‍: വര്‍ണ വിവേചനത്തിന്റ പേരില്‍ യുവാവ് വെടിയേറ്റുമരിച്ച സംഭവത്തില്‍ ഒരു കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ബന്ധുക്കള്‍ കോടതിയെ സമീപിച്ചു. കറുത്തവര്‍ഗക്കാരനായ ഗുസോനിയോ ലിഗിയര്‍(19) നെ ഡിസംബറിലാണ് ചിക്കാഗോയില്‍ വച്ച് റോബര്‍ട്ട് റിയാല്‍മോ എന്ന വെളുത്ത പോലിസുകാരന്‍ വെടിവച്ചു കൊന്നത്.
വംശവെറിയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നു ആരോപണമുയര്‍ന്നിരുന്നു. ആക്രമിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നായിരുന്നു വെടിവയ്‌പെന്നാണ് പോലിസ് ഭാഷ്യം. എന്നാല്‍, 20 അടിയോളം അകലെനിന്നാണ് വെടിവച്ചതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു.
Next Story

RELATED STORIES

Share it