ചികില്‍സ ലഭിച്ചില്ലെങ്കില്‍ കൈ നഷ്ടമാവും: സായ്ബാബ

മുംബൈ: ആരോഗ്യം ക്ഷയിച്ചുകൊണ്ടിരിക്കയാണെന്നും ചികില്‍സ ലഭിച്ചില്ലെങ്കില്‍ തന്റെ ഇടത് കൈ നഷ്ടപ്പെടുമെന്നും കാണിച്ച് ജയിലില്‍ കഴിയുന്ന ഡല്‍ഹി സര്‍വകലാശാല ഇംഗ്ലീഷ് പ്രഫസര്‍ സായ്ബാബ ജഡ്ജിക്ക് കത്തെഴുതി. ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് ജാമ്യം റദ്ദാക്കിയതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഡിസംബര്‍ 25 മുതല്‍ സായ്ബാബ വീണ്ടും ജയിലിലായത്.

90 ശതമാനം വൈകല്യം ബാധിച്ച് വീല്‍ ചെയറില്‍ കഴിയുന്ന സായ്ബാബയെ 2014 മെയിലാണ് ഡല്‍ഹിയില്‍നിന്ന് മാവോ വാദി ബന്ധം ആരോപിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ അറസ്റ്റ് ചെയ്തത്. ഇദ്ദേഹത്തിനെതിരേ യുഎപിഎ ചുമത്തിയിട്ടുണ്ട്്. 2015 ജൂണി ല്‍ ഇടക്കാല ജാമ്യം ലഭിക്കുന്നതു വരെ  ജയിലിലായിരുന്നു. 2015 ഒക്ടോബര്‍ 27ന് കേസിലെ മറ്റു പ്രതികള്‍ക്കെല്ലാം ജാമ്യം കിട്ടി. എന്നാല്‍, അദ്ദേഹത്തിന് ജാമ്യം നിഷേധിച്ചു. ഡിസംബര്‍ 23ന് അദ്ദേഹത്തിന്റെ ഇടക്കാല ജാമ്യം കോടതി റദ്ദാക്കുകയുമായിരുന്നു. വൈദ്യസഹായവും ആരോഗ്യ സംരക്ഷണത്തിനുള്ള ഭക്ഷണവും ലഭ്യമാക്കണമെന്നാവശ്യപ്പെട്ടാണ്് ഗാഡ് ചിരോലി ജില്ലാ സെഷന്‍സ് കോടതി പ്രിന്‍സിപ്പല്‍ ജഡ്ജിക്ക് ബാബ നാല് പേജുള്ള കത്തെഴുതിയത്. ഗുരുതരമായ  രോഗങ്ങള്‍ക്കടിമയാണ് . ജയിലില്‍ വച്ച് ഇടത്തെ തോളിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹം കത്തില്‍ എഴുതി.  ചികില്‍സകള്‍ ജയിലിലെത്തിയതോടെ നിലച്ചിരിക്കുകയാണെന്നും കാലുകള്‍ ബലഹീനമായതിനാല്‍ സദാസമയവും വീല്‍ചെയറില്‍ കഴിയേണ്ട അവസ്ഥയാണെന്നും അദ്ദേഹം ജഡ്ജിയെ അറിയിച്ചിട്ടുണ്ട്.ജീവന്‍ രക്ഷിക്കുന്നതിനുള്ള വൈദ്യ സഹായം ലഭ്യമാക്കാന്‍ ആവശ്യമായ ഉത്തരവുകള്‍ നല്‍കണമെന്നും അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.  ഹൃദ്രോഗവും വൃക്കകള്‍ക്കും മൂത്രാശയത്തിനും മറ്റവയവങ്ങള്‍ക്കും ബാധിച്ച രോഗങ്ങളും സായ്ബാബയെ അലട്ടുന്നുണ്ട്.
Next Story

RELATED STORIES

Share it