ചികില്‍സാ സഹായംനല്‍കാന്‍ ഉത്തരവിട്ടു

തിരുവനന്തപുരം: ഏവിയേഷന്‍ അക്കാദമി വിദ്യാര്‍ഥിനി ആതിരയ്ക്ക് അടിയന്തര ചികില്‍സാ സഹായമായി ഒരുലക്ഷം രൂപ അനുവദിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പട്ടികജാതി-വര്‍ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും മന്ത്രി എ കെ ബാലന്‍ അറിയിച്ചു. ആതിരയുടെ അമ്മയും മറ്റു ബന്ധുക്കളും മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ആതിരയുടെ കുടുംബത്തിന് നീതി ലഭ്യമാക്കാനും തുടര്‍പഠനത്തിന് ആവശ്യമായ സഹായം നല്‍കാനും സര്‍ക്കാര്‍ ഒപ്പമുണ്ടാവുമെന്നും മന്ത്രി ഉറപ്പുനല്‍കി. അതേസമയം, ആതിര സഹപാഠികളുടെ പീഡനത്തെ തുടര്‍ന്ന് ഓടിരക്ഷപ്പെടുന്നതിനിടെ കെട്ടിടത്തിനു മുകളില്‍ നിന്നു വീഴുകയായിരുന്നുവെന്ന് അമ്മ ഇന്ദിര വാര്‍ത്താസമ്മേളനത്തി ല്‍ ആരോപിച്ചു. മകള്‍ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന പ്രചാരണം സഹപാഠികളെയും പ്രിന്‍സിപ്പലിനെയും രക്ഷിക്കുന്നതിനാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.
Next Story

RELATED STORIES

Share it