palakkad local

ചികില്‍സാ ധനസഹായം, അക്ഷയ കേന്ദ്രം വഴി സൗജന്യമായി ഓണ്‍ലൈന്‍ അപേക്ഷിക്കാം

പട്ടാമ്പി: പട്ടികജാതി, പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും ചികില്‍സാ ധനസഹായം ലഭിക്കുന്നതിനുള്ള ഓണ്‍ലൈ ന്‍ അപേക്ഷകള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയും ഇനി മുതല്‍ സൗജന്യമായി നല്‍കാം. ടി ഗ്രാ ന്റ്‌സ് എന്ന പേരിലുള്ള ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ അക്ഷയ കേന്ദ്രത്തില്‍ നിന്നും അപേക്ഷിക്കുമ്പോള്‍ എല്ലാ ചെലവുകളും സര്‍ക്കാര്‍ വഹിക്കും.
ഇതുസംബന്ധിച്ച നിര്‍ദേശം അക്ഷയകേന്ദ്രങ്ങള്‍ക്ക് സര്‍ക്കാ ര്‍ നല്‍കി. ധനസഹായം ലഭിക്കുന്നതില്‍ രണ്ട് മാസം മുതല്‍ ആറ് മാസം വരെ കാലതാമസം നേരിട്ടിരുന്നു. ഇതൊഴിവാക്കുന്നതിന് മന്ത്രി എ കെ ബാലന്റെ പ്രത്യേക നിര്‍ദ്ദേശപ്രകാരം അപേക്ഷകള്‍ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റുകയായിരുന്നു.
കഴിഞ്ഞ സപ്തംബര്‍ ഒന്നുമുതല്‍ ചികില്‍സാ ധനഹായ വിതരണം പൂര്‍ണമായും ഓണ്‍ലൈന്‍ സംവിധാനത്തിലായതോടെ അപേക്ഷകര്‍ക്ക് ഒരാഴ്ചക്കുള്ളില്‍ ധനസഹായം ലഭ്യമായി തുടങ്ങി. ടി ഗ്രാന്റ്‌സ് സോഫ്റ്റ് വയര്‍ ഉപയോഗിച്ച് ഇന്റര്‍നെറ്റ് സംവിധാനമുള്ള കംപ്യൂട്ടര്‍ വഴിയോ, അക്ഷയ സെന്ററുകള്‍ മുഖേനയോ എംഎല്‍എ, എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരുടെ കത്തോട് കൂടിയും അപേക്ഷ സമര്‍പ്പിക്കാം. രോഗിയല്ല അപേക്ഷകനെങ്കില്‍ രോഗിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖ കൂടി സമര്‍പ്പിക്കണം. ധനസഹായം പാസായാല്‍ ബന്ധപ്പെട്ട അപേക്ഷകന് അപ്പോള്‍ തന്നെ ആ വിവരം എസ്എംഎസ് ലഭ്യമാക്കും. അപേക്ഷ ട്രാക് ചെയ്യാനുമാവും. അക്ഷയയിലൂടെ അപേക്ഷിക്കുന്നവര്‍ അക്ഷയ കേന്ദ്രത്തിന്റെ നമ്പര്‍ ഉപയോഗിച്ചാണ് പരിശോധിക്കേണ്ടത്.
ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ചതിന് ശേഷം പ്രിന്റ് ഔട്ടും സ്‌കാന്‍ ചെയ്ത രേഖകളുടെ അസ്സലും അതാത് ബ്ലോക്ക്/നഗരസഭ/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫിസര്‍ക്ക് നല്‍കണം. പട്ടികജാതി/പട്ടികവര്‍ഗ്ഗ വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും മാരകരോഗം ബാധിച്ചവരുടെ ചികില്‍സ, അപകടം മൂലമോ രോഗം മൂലമോ വരുമാനദായകനായ വ്യക്തിയുടെ മരണം, പ്രകൃതിക്ഷോഭം, തീപിടുത്തം എന്നീ ദുരന്തങ്ങള്‍ക്കാണ് ധനസഹായം നല്‍കുന്നത്. 50,000 രൂപവരെയാണ് ധനസഹായം. ചില പ്രത്യേക കേസുകളില്‍ ആശുപത്രികളില്‍ വലിയ ചെലവ് ഉണ്ടാകുന്ന സാഹചര്യങ്ങളില്‍ ഒരു ലക്ഷം രൂപ വരെ അനുവദിക്കും.
Next Story

RELATED STORIES

Share it