ചികില്‍സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

തിരുവനന്തപുരം: നിപാ വൈറസ്ബാധയേറ്റ എല്ലാവരുടെയും ചികില്‍സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. നാളെ ഉച്ചയ്ക്കു രണ്ടിന് മന്ത്രിമാരായ ശൈലജ, ടി പി രാമകൃഷ്ണന്‍, എ കെ ശശീന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സര്‍വകക്ഷിയോഗം വിളിക്കുക. എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയകക്ഷി നേതാക്കള്‍ പങ്കെടുക്കും.
അന്നേദിവസം വൈകീട്ട് നാലിന് പഞ്ചായത്ത് പ്രസിഡന്റുമാര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ യോഗവും ചേരുമെന്ന് മന്ത്രി അറിയിച്ചു.
Next Story

RELATED STORIES

Share it