kasaragod local

ചികില്‍സയ്ക്ക് ഫണ്ട് കണ്ടെത്താനായി മര്‍സാന ബസ് ഇന്ന് ഓടും

ബദിയടുക്ക: തിരുവനന്തപുരം കാന്‍സര്‍ സെന്ററില്‍ ചികില്‍സയില്‍ കഴിയുന്ന ഒടയംചാല്‍ പടിമരുതിലെ മൂന്നു വയസ്സുകാരന്‍ അനയ് മോന്റെ ചികില്‍സാ ചെലവിലേക്ക് ഫണ്ട് കണ്ടെത്താന്‍ മര്‍സാന ബസ് ഇന്ന് ഓടും. മുണ്ട്യത്തടുക്ക-കാസര്‍കോട്-തളങ്കര-ബാങ്കോട് റൂട്ടിലോടുന്ന മര്‍സാന ബസിന്റെ ഇന്നത്തെ വരുമാനവും കാസര്‍കോട്-തലപ്പാടി റൂട്ടിലോടുന്ന മറ്റൊരു മര്‍സാന ബസിന്റെ വരുമാനവും അനയ് മോന്റെ ചികില്‍സക്ക് വേണ്ടി നല്‍കും.
മൊത്തം 20 ലക്ഷം രൂപയാണ് കുഞ്ഞിന് ചികില്‍സാ ചെലവിനായി വേണ്ടത്. കാഞ്ഞങ്ങാട് ഭാഗത്തെ രണ്ട് ബസുകള്‍ അനയ് മോന്റെ ചികില്‍സക്കായി ഒരു ദിവസത്തെ വരുമാനം നല്‍കിയിരുന്നു. കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള പ്രയത്‌നത്തി ല്‍ സഹകരിക്കാനാണ് തങ്ങളും ഇങ്ങനെയൊരു തീരുമാനം കൈക്കൊണ്ടതെന്ന് ബസ് ഉടമ ഇബ്രാഹിം പറഞ്ഞു.
Next Story

RELATED STORIES

Share it