ചികില്‍സയ്ക്കിടെ പീഡിപ്പിക്കാന്‍ ശ്രമം; ഡോക്ടര്‍ അറസ്റ്റില്‍

കൊച്ചി: ഫിസിയോതെറാപ്പി ചികില്‍സയ്ക്കു ചെന്ന വീട്ടമ്മയെ ഡോക്ടര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നു പരാതി. സംഭവത്തെ തുടര്‍ന്ന് ഡോക്ടറെ പോലിസ് അറസ്റ്റ് ചെയ്തു. തൃശൂര്‍ കുരിയച്ചിറ സ്വദേശിയായ ഡോക്ടര്‍ ആഷ്‌ലി(30)യാണ് അറസ്റ്റിലായത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. നടുവേദനയെ തുടര്‍ന്നാണ് എറണാകുളം സ്വദേശിയായ വീട്ടമ്മ ഇയാളുടെ സെന്ററില്‍ ഫിസിയോതെറാപ്പി ചെയ്യാന്‍ എത്തിയത്. ഫിസിയോതെറാപ്പി ചെയ്യുന്നതിനിടയില്‍ ബലമായി ഡോക്ടര്‍ ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവത്രെ.
Next Story

RELATED STORIES

Share it