Kottayam Local

ചികില്‍സയ്ക്കിടെ ഗൃഹനാഥന്‍ മരണപ്പെട്ടു; മൊബൈല്‍ ഫോണ്‍ അടക്കമുള്ള രേഖകള്‍ക്കായി പരാതി നല്‍കും

ആര്‍പ്പുക്കര: അപകടത്തെ തുടര്‍ന്ന് പോലിസ് ആശുപത്രിയിലെത്തിച്ചു മരണപ്പെട്ട ഗൃഹനാഥന്റെ മൊബൈല്‍ ഫോണ്‍ അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടതിനെതിരേ പോലിസില്‍ പരാതി നല്‍കുമെന്ന് ബന്ധുക്കള്‍.
റോഡില്‍ വീണ നിലയില്‍ കാണപ്പെട്ടയാളെ തൃക്കൊടിത്താനം പോലിസ് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിക്കുകയും സര്‍ജറി തീവ്ര പരിചരണ വിഭാഗത്തില്‍ ചികില്‍സയില്‍ കഴിയവേ ഇദ്ദേഹം മരണപ്പെടുകയും ചെയ്തു. എന്നാല്‍ അനാഥരുടെ ലിസ്റ്റില്‍പ്പെടുത്തിയാണു ചികില്‍സിച്ചത്. മരണപ്പെട്ട ശേഷം ആശുപത്രി അധികൃതര്‍ പോലിസിനെ വിവരം അറിയിക്കുകയും ചെയ്തു. തുടര്‍ന്ന് പോലിസ് നടത്തിയ അന്വേഷണത്തില്‍ ബന്ധുക്കളെ കണ്ടെത്തി. തിരുവനന്തപുരം വെമ്പായം ചെവിടിക്കുഴിയില്‍ സുന്ദരേശന്‍ നായരാണ് മരിച്ചതെന്ന്ു സ്ഥിരീകരിച്ചു.
തുടര്‍ന്ന് മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് ഇയാളുടെ മൊബൈല്‍ ഫോണും രൂപയും അടക്കം സര്‍ജറി ഐസിയുവിലെ പ്രോപര്‍ട്ടി രജിസ്ട്രറില്‍ ചേര്‍ത്തിരുന്നതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ഇയാളുടെ ബന്ധുക്കള്‍ എത്തി രേഖകള്‍ ചോദിച്ചപ്പോള്‍ കാണാനില്ലെന്ന മറുപടിയും നഴ്‌സിങ് അധികൃതരുടെ ഭാഗത്തു നിന്ന് മോശമായ പെരുമാറ്റവുമാണ് ഉണ്ടായതെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഈ നടപടിക്കെതിരെയാണ് ബന്ധുക്കള്‍ പരാതി കൊടുക്കാന്‍ ഒരുങ്ങുന്നത്.
എന്നാല്‍ മരണപ്പെട്ടയാളുടെ ഫോണ്‍ അടക്കമുള്ള രേഖകള്‍ ഐസിയുവില്‍ നിന്ന് കണ്ടുകിട്ടിയെന്നും ഇതു ബന്ധപ്പെട്ട പോലിസിനെ ഏല്‍പിക്കുകയും ചെയ്യുമെന്ന് ആശുപത്രി ആര്‍എംഒ ഡോ. ആര്‍ പി രഞ്ചിന്‍ അറിയിച്ചു.
Next Story

RELATED STORIES

Share it