ചികില്‍സയ്ക്കായി മുഖ്യമന്ത്രി അമേരിക്കയിലേക്ക്

തിരുവനന്തപുരം: വിദഗ്ധ ചികില്‍സാര്‍ഥം മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലേക്ക്. ആഗസ്ത് 19 മുതല്‍ സപ്തംബര്‍ ആറുവരെ അമേരിക്കയിലെ മിനസോട്ടയിലുള്ള മയോ ക്ലിനിക്കില്‍ അദ്ദേഹം പരിശോധനകള്‍ക്കു വിധേയനാവും. ഭാര്യ കമല വിജയനും മുഖ്യമന്ത്രിക്കൊപ്പമുണ്ടാവും. കഴിഞ്ഞ ജൂലൈ അഞ്ച് മുതല്‍ 18 വരെ മുഖ്യമന്ത്രി അമേരിക്കയില്‍ വിവിധ പരിപാടികളില്‍ പങ്കെടുത്തിരുന്നു. മാര്‍ച്ചില്‍ ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ അദ്ദേഹം പതിവ് മെഡിക്കല്‍ പരിശോധനകള്‍ നടത്തിയിരുന്നു. വിവിധ അസുഖങ്ങള്‍ക്ക് ലോകത്തെ ഏറ്റവും മികച്ച ചികില്‍സ ലഭിക്കുന്ന ഗവേഷണ സ്ഥാപനമാണ് മയോ ക്ലിനിക്ക്. മുഖ്യമന്ത്രിയുടെ ചികില്‍സാ ചെലവുകള്‍ പൂര്‍ണമായും സര്‍ക്കാര്‍ വഹിക്കുമെന്ന് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.
Next Story

RELATED STORIES

Share it