kannur local

ചികില്‍സയ്ക്കായി നെട്ടോട്ടം; ഇരുട്ടടിയായി ജപ്തിഭീഷണി

ഇരിട്ടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കിടക്കുന്ന മകന് ചികില്‍സയ്ക്കുള്ള പണം കണ്ടെത്താനുള്ള നെട്ടോട്ടത്തിനിടയില്‍ ഇരുട്ടടിടയായി വീടിന് ബാങ്കിന്റെ ജപ്തി നോട്ടിസ്. തില്ലങ്കേരി-വട്ടപറമ്പിലെ പി പി എറമുള്ളാനാണ് ജീവിത ദുരിതങ്ങള്‍ക്കു നടുവില്‍ കരുണയുള്ള മനസ്സുകളെ തേടുന്നത്. ഹൃദ്രോഗിയായ എറമുള്ളന്റെ മകന്‍ റഈസിനു കഴിഞ്ഞ ഫെബ്രുവരിയിലാണ് ഉളിയില്‍ ടൗണിലുണ്ടായ ബൈക്കപകടത്തില്‍ ഗുരുതരമായി പരിക്കേറ്റത്. ഇദ്ദേഹം ഇപ്പോഴും കോഴിക്കോട് സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്. ചികില്‍സ ചെലവിനത്തിലേക്കായി ഇതിനകം ലക്ഷക്കണക്കിന രൂപ ചെലവിട്ടെങ്കിലും അസുഖം ഭേദമാവാത്തതിനാല്‍ ഇപ്പോഴും ആശുപത്രിയില്‍ തന്നെയാണ്.
സുമനസ്സുകളുടെ കാരുണ്യത്താല്‍ ഇതുവരെ ചികില്‍സ നടന്നെങ്കിലും പണം ഇല്ലാത്തതിനെ തുടര്‍ന്ന് ഇനിയെന്ത് ചെയ്യണമെന്നറിയാതെ പകച്ചു നില്‍ക്കുമ്പോഴാണ് നിര്‍മാണത്തിലിരിക്കുന്ന കൊച്ചുവീടിന്റെ ബാങ്ക് വായ്പ അടയ്ക്കാത്തതിനെ തുടര്‍ന്ന് ജപ്തി നോട്ടീസ് എറമുള്ളന്റെ വീട്ടിലേക്കെത്തിയത്. സംസ്ഥാന സഹകരണ ബാങ്കിന്റെ കണ്ണൂര്‍ ശാഖയില്‍ നിന്നു എട്ടുലക്ഷം രൂപയാണ് ഭവന നിര്‍മാണത്തിന് വായ്പയെടുത്തത്. കുടുംബനാഥനായ ഏറമുള്ളാന് ഹൃദ്രോഗം ബാധിച്ചതോടെ ബാങ്ക് ലോണ്‍ തിരിച്ചടവ് മുടങ്ങി. ഇതിനിടെ കുടുംബത്തിന്റെ പ്രതീക്ഷയായിരുന്ന മകന്‍ അപകടത്തില്‍പെട്ടതോടെ ചികില്‍സാ ഇനത്തില്‍ മൂന്നുലക്ഷം രൂപ ചെലവിട്ടു. ഹൃദ്രോഗ ബാധിതനായ തനിക്കു പിന്നാലെ മകന്റെ അപകടവും ഒപ്പം സ്വപ്‌ന ഭവനത്തിന് ജപ്തി ഭീഷണിയും കൊണ്ട് ദുരിതമനുഭവിക്കുന്ന കുടുംബത്തിന്റെ ദുരവസ്ഥ മാറ്റാന്‍ കരുണവറ്റാത്ത സുമനസ്സുകളെത്തുമെന്ന പ്രതീക്ഷയിലും പ്രാര്‍ഥനായിലുമാണ് എറമുള്ളാന്റെ കുടുംബം. അക്കൗണ്ട് നമ്പര്‍: 16340100056714, ഫെഡറല്‍ ബാങ്ക് മട്ടന്നൂര്‍ ശാഖ.
Next Story

RELATED STORIES

Share it