kasaragod local

ചികില്‍സയിലിരിക്കുന്ന യുവാവിന്റെ ഉള്ളില്‍ വിഷാശം ചെന്ന നിലയില്‍

കാഞ്ഞങ്ങാട്: അസുഖത്തേ തുടര്‍ന്ന് അവശനായി ആശുപത്രിയില്‍ കഴിയുകയായിരുന്ന യുവാവിന്റെ ശരീരത്തില്‍ ദുരൂഹ സാഹചര്യത്തില്‍ വിഷം കടന്ന നിലയില്‍. ഗുരുതരാവസ്ഥയിലായ ഇയാളെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി. കുശാല്‍നഗര്‍ എസ്എന്‍ പോളിടെക്‌നിക്കിന് സമീപത്തെ വെങ്കിടേഷി(41) ന്റെ ശരീരത്തിനകത്താണ് ദുരൂഹ സാഹചര്യത്തില്‍ വിഷം കടന്നത്.
ഇയാള്‍ മാവുങ്കാലിലെ സ്വകാര്യ ആശുപത്രിയില്‍ ശാരീരിക അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു. ഇന്നലെ വൈകിട്ട് ഇയാള്‍ കഴിക്കാന്‍ ജ്യൂസ് ആവശ്യപ്പെട്ടതനുസരിച്ച് ബന്ധുക്കള്‍ നല്‍കുകയും ചെയ്തിരുന്നു.  ഇതിനു ശേഷം ഇയാള്‍ ഗുരുതരാവസ്ഥയിലാവുകയായിരുന്നു. ഉടന്‍ ഇയാളെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റി. പരിശോധനക്കിടയില്‍ വിഷം അകത്തുചെന്നതായി കണ്ടെത്തി. ഡോ. യു എം വൈശാഖിന്റെ പരാതിയില്‍ ഹൊസ്ദുര്‍ഗ് പോലിസ് കേസെടുത്ത് ഇയാളെ പരിയാരം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
Next Story

RELATED STORIES

Share it