kasaragod local

ചികില്‍സയിലായിരുന്ന നഴ്‌സ് മരിച്ചു; ഭര്‍ത്താവിനെതിരേ ആത്മഹത്യാപ്രേരണയ്ക്ക് കേസ്

മഞ്ചേശ്വരം: തീപ്പൊള്ളലേറ്റ് ഗുരുതര നിലയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന നഴ്‌സ് മരണപ്പെട്ടു. കാഞ്ഞങ്ങാട് ആവിക്കര കരിഞ്ചാമുണ്ഡി ദേവസ്ഥാനത്തിന് സമീപം താമസിക്കുന്ന രാജന്റെ മകള്‍ രമ്യ(30)യാണ് മംഗളൂരു ആശുപത്രിയില്‍ ചികില്‍സക്കിടെ മരിച്ചത്.
സംഭവത്തില്‍ ഭര്‍ത്താവായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റത്തിന് പോലിസ് കേസെടുത്തു. മിയാപദവിലെ പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറായ കൊല്ലം സ്വദേശി മനോജിനെതിരെയാണ് മഞ്ചേശ്വരം പോലിസ് കേസെടുത്തത്. മനോജും രമ്യയും ആശുപത്രി വകയായുള്ള ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചുവരികയായിരുന്നു. രണ്ടാഴ്ച മുമ്പാണ് രമ്യയെ തീപൊള്ളലേറ്റ നിലയില്‍ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദേഹമാസകലം പൊള്ളലേറ്റ രമ്യയുടെ മരണമൊഴി മജിസ്‌ട്രേറ്റ് നേരിട്ട് ആശുപത്രിയിലെത്തി രേഖപ്പെടുത്തിയിരുന്നു.
മനോജിന്റെ പീഡനത്തെ തുടര്‍ന്ന് രമ്യ ദേഹത്ത് സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു. രമ്യയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മനോജിനും പൊള്ളലേല്‍ക്കുകയായിരുന്നു. ശരീരത്തില്‍ 35 ശതമാനം പൊളളലേറ്റ മനോജ് കൊല്ലം ആശുപത്രിയില്‍ ചികില്‍സയിലാണ്. മനോജിനെതിരെ പോലിസ് നേരത്തെ ഗാര്‍ഹികപീഡനത്തിന് കേസെടുത്തിരുന്നു. രമ്യ മരിച്ചതോടെയാണ് ആത്മഹത്യാപ്രേരണക്ക് കേസെടുത്തത്.
Next Story

RELATED STORIES

Share it