thrissur local

ചാവക്കാട് എസ്‌ഐ, സിഐ എന്നിവരെ സര്‍വീസില്‍ നിന്നു മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന്



തൃശൂര്‍: പ്രായപൂര്‍ത്തിയാവാത്ത സ്‌കൂള്‍ വിദ്യാര്‍ഥികളെ സ്‌ക്കൂള്‍ വിട്ടു വരുമ്പോള്‍ കസ്റ്റഡിയിലെടുത്ത് ക്രൂരമായി മര്‍ദിച്ച ചാവക്കാട് എസ്.ഐയേയും സിപിഐ നേതാക്കളെ അകാരണമായി ലാത്തിചാര്‍ജ്ജ് ചെയ്ത് ക്രൂരമായി മര്‍ദ്ധിച്ച ചാവക്കാട് സി.ഐയേയും സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് അവരുടെ പേരില്‍ നിയമനടപടി സ്വീകരിക്കണമെന്ന് സിപിഐ തൃശൂര്‍ ജില്ലാ സെക്രട്ടറി കെ കെ വല്‍സരാജ് ആവശ്യപ്പെട്ടു. ഈ കാര്യം ഉന്നയിച്ച് സിപിഐ ഗുരുവായൂര്‍ മണലൂര്‍ മണ്ഡലം കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തില്‍ ചാവക്കാട് വസന്തം കോര്‍ണറില്‍ നംവബര്‍ 14 ന് ബഹുജന സത്യാഗ്രഹം നടത്തും. സ്‌ക്കൂള്‍ വിദ്യാര്‍ഥികളെ അകാരണമായാണ് എസ്.ഐ. രമേശന്‍ കസ്റ്റഡിയിലെടുത്തത്. അഞ്ചു വിദ്യാര്‍ഥികളേയും ക്രൂരമായി തല്ലി ചതക്കുകയും കഞ്ചാവ് കേസില്‍ പ്രതിയാക്കുമെന്നും ആശുപത്രിയില്‍ പോയാല്‍ രക്ഷിതാക്കളേയും കേസില്‍ കുടുക്കമെന്നും എസ്.ഐ ഭീഷണിപ്പെടുത്തി. കൂടാതെ നീയൊക്കെ വിനായകനെ പോലെ കെട്ടി തൂങ്ങി ചാവട എന്ന് രക്ഷിതാക്കളുടെ മുന്നില്‍ വെച്ച് എസ്.ഐ ആക്രോശിച്ചു. ഇത് വിദ്യാര്‍ഥികള്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്. ഇക്കാര്യം ചോദിച്ചറിയാന്‍ സ്റ്റേഷനില്‍ എത്തിയ സിപിഐ മണ്ഡലം സെക്രട്ടറിമാരായ അഡ്വ.പി മുഹമ്മദ് ബഷീറീനേയും വി ആര്‍ മനോജിനേയും എഐവൈഎഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിലിനേയും സ്റ്റേഷനില്‍ തടഞ്ഞുവക്കുകയും തുടര്‍ന്ന് പ്രവര്‍ത്തകര്‍ തടിച്ചു കൂടിയപ്പോള്‍ മുന്നറിയിപ്പില്ലാതെ ക്രൂരമായി ലാത്തി ചാര്‍ജ്ജ് ചെയ്യുകയുമായിരുന്നു. സര്‍വ്വീസ് റിവോള്‍വര്‍ ഉയര്‍ത്തി പ്രവര്‍ത്തകരെ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇരുപതോളം പേര്‍ വിവിധ ആശുപത്രികളില്‍ പ്രവേശിക്കപ്പെട്ടു. ആശുപത്രിയില്‍ എത്തി എസ്‌ഐ രോഗികളെ ഉള്‍പ്പെടെ ലാത്തി വീശി ഓടിച്ച് ഭീഷണിപ്പെടുത്തി. കോടിയേരി നയിച്ച എല്‍ഡിഎഫ് ജാഥ ചാവക്കാട് എത്തുന്നതിന് തൊട്ടു മുന്‍പാണ് ക്രൂരമായ പോലിസ് വേട്ട നടന്നത്. ചാവക്കാട് സ്റ്റേഷനിലെ പോലിസ് ഉദ്യോഗസ്ഥരുടെ വഴിവിട്ട പ്രവര്‍ത്തനത്തില്‍ സിപിഐ പ്രാദേശീകമായി മുന്‍പ് പ്രതികരിച്ചതിന്റെ പ്രതികാരം കൂടിയാണ് ഈ സംഭവങ്ങള്‍ക്ക് പിന്നിലുള്ളത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ പോലിസ് നയം അട്ടിമറിക്കുന്ന ഈ ഉദ്യോഗസ്ഥന്‍മാരെ മാതൃകാപരമായി ശിക്ഷിക്കണെം.അല്ലാത്തപക്ഷം സമരം ജില്ലാ വ്യാപകമായി ശക്തമാക്കുമെന്നും സിപിഐ ജില്ലാ സെക്രട്ടറി അറിയിച്ചു. ഈ വിഷയത്തില്‍ ആഭ്യന്തര മന്ത്രി,ബാലാവകാശ കമ്മീഷന്‍ മനുഷ്യാവകാശ കമ്മീഷന്‍ പോലിസ് കംപ്ലയിന്റ് അതോറിറ്റി എന്നിവര്‍ക്ക്  ബന്ധപ്പെട്ടവര്‍ പരാതി.
Next Story

RELATED STORIES

Share it