kannur local

ചാല-താഴെചൊവ്വ റോഡില്‍ നിറയെ കുഴികള്‍; അപകടം തുടര്‍ക്കഥ



എടക്കാട്: ചാല ബൈപാസ് മുതല്‍ താഴെ ചൊവ്വ വരെയുള്ള റോഡില്‍ നിറയെ കുഴികള്‍ രൂപപ്പെട്ടത് അപകടം തുടര്‍ക്കഥയാവുന്നു. റോഡിന്റെ നടുവിലും ഇരുഭാഗങ്ങളിലുമായു ചെറുതും വലുതുമായ നിരവധി കുഴികളാണുണള്ളത്. ചിന്മയ വളവ്, വണ്‍വേ വളവ്,  കിഴുത്തുള്ളി ഓവുചാല്‍ സമീപം, പെട്രോള്‍ പമ്പ്, ചാല്കകുന്ന് എന്നിവിടങ്ങളിലെ കുഴികള്‍ അപകടം പതിവാക്കുകയാണ്. ബൈക്ക്, ഓട്ടോ തുടങ്ങിയ ചെറുവാഹനങ്ങള്‍ അപകടത്തില്‍പ്പെടുന്നത് നിത്യസംഭവമായി മാറി. വലിയ വാഹനം കുഴി വെട്ടിക്കുന്നതും അപകടത്തിനിടയാക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ചാലക്കുന്നില്‍ ബൈക്ക് യാത്രികന്‍ ആദര്‍ശ് മരിക്കാനിടയായതും റോഡിലെ കുഴിയാണ്. ഇതോടെ ജനരോഷം ശക്തമായിട്ടുണ്ട്. ആദര്‍ശിന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കൗണ്‍സിലറുടെ നേതൃത്വത്തില്‍ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരാണ് റോഡ് ഉപരോധത്തിനു നേതൃത്വം നല്‍കിയത്. തെരുവ് വിളക്കുകള്‍ കത്താത്തതു രാത്രിയാത്രയും ദുഷ്‌കരമാക്കുന്നുണ്ട്. റോഡരികിലെ തട്ടുകടകളില്‍ ഭക്ഷണത്തിനായി വലിയ വാഹനങ്ങള്‍ റോഡരികില്‍ നിര്‍ത്തിയിടുന്നതും അപകടത്തിനടയാക്കുന്നണ്ട്. ഇത്രയം അപകടസംഭവങ്ങളുണ്ടായിട്ടും അധികൃതരുടെ ഭാഗത്തു നിന്ന് യാതൊരു നടപടിയുമെടുക്കുന്നില്ലെന്നതില്‍ പ്രതിഷേധം ശക്തമാക്കുന്നുണ്ട്.
Next Story

RELATED STORIES

Share it