kannur local

ചാല ടാങ്കര്‍ ദുരന്തം: 17 പേര്‍ക്കുകൂടി നഷ്ടപരിഹാരം നല്‍കാന്‍ വിധി



തലശ്ശേരി: കണ്ണൂര്‍ ചാലയില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ പാചകവാതക ടാങ്കര്‍ലോറി പൊട്ടിത്തെറിച്ച് 20 പേര്‍ ദാരുണമായി കൊല്ലപ്പെട്ട സംഭവത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും ഗുരുതരമായി പൊള്ളലേറ്റവരും ഉള്‍പ്പെടെ 17 പേര്‍ക്കുകൂടി തലശ്ശേരി മോട്ടോര്‍ ആക്‌സിഡന്റ് ട്രൈബ്യൂണല്‍ നഷ്ടപരിഹാരം വിധിച്ചു.13 പേരുടെ ആശ്രിതര്‍ ഉള്‍പ്പെടെയുള്ള 17 കേസുകളില്‍ കഴിഞ്ഞദിവസം 62,93,600 രൂപയും ഒമ്പത് ശതമാനം പലിശയും നഷ്ടപരിഹാരത്തുക നല്‍കാന്‍ വിധിച്ചിരുന്നു. സമാനരീതിയില്‍ 17 പേര്‍ക്കായി ആറ്് കോടി  2, 93, 600 രൂപ നല്‍കാനാണ് ഇന്നലെ എംഎസിടി ജഡ്ജ് ഉത്തരവിട്ടത്. അമ്മയും ഭാര്യയും മരിച്ച  കേസില്‍ സന്തോഷ്, ഭാര്യ മരിച്ച  കേസില്‍ രാജേന്ദ്രന്‍, സഹോദരന്‍ മരിച്ച കേസില്‍ റയീസ് എന്നിവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് 2012 നവംബര്‍ 27 മുതല്‍ 9 ശതമാനം പലിശ സഹിതം ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി നഷ്ടപരിഹാരം നല്‍കേണ്ടത്. നഷ്ടപരിഹാരം അനുവദിക്കപ്പെട്ടവരുടെ പേരും സംഖ്യയും:  കുഞ്ഞിക്കണ്ണന്‍ (86,400), നിജില്‍ (1,23,500), അഹമ്മദ് കുഞ്ഞ് (1,28,000), ഇന്ദുലേഖ (2,54, 000), സന്തോഷ് (6,33,400), സന്തോഷ് (8,81,200), രാജേന്ദ്രനും ബന്ധുക്കള്‍ക്കും (10,66,100), റയീസിനും ബന്ധുക്കള്‍ക്കും (10, 16,000), കുഞ്ഞികൃഷ്ണനും ബന്ധുക്കള്‍ക്കും (10,34,400),  അബ്ദുല്‍ സത്താര്‍ ഹാജി (1,28,000) , നാണിയമ്മ (1,31,000), ബാബുരാജ് (1,83,200), സുലേഖ (1,24,100 ), ജസീലയും ബന്ധുക്കള്‍ക്കും (47,900), കുഞ്ഞികൃഷ്ണന്‍ (1,5 6,000), കുഞ്ഞികൃഷ്ണനും ബന്ധുക്കള്‍ക്കും (2,54,300), ജസീലയും ബന്ധുക്കള്‍ക്കും (46,100).2012 ആഗസ്ത് 27ന് രാത്രി 11.30ഓടെ ചാല ബൈപാസിലാണ് കേസിനാസ്പദമായ സംഭവം. മംഗലാപുരത്തെ പ്ലാന്റില്‍നിന്ന് പാചകവാതകവുമായി കൊച്ചിയിലേക്ക് പോവുകയായിരുന്ന കെഎ 21 എ 9394 നമ്പര്‍ ബുള്ളറ്റ് ടാങ്കര്‍ലോറി ബൈപാസിലെ ഡിവൈഡറില്‍ തട്ടി മറിഞ്ഞ് ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പൊള്ളലേല്‍ക്കുകയും ചെയ്തു. സംസ്ഥാനത്തെ ഏറ്റവും വലിയ ടാങ്കര്‍ ദുരന്തമായിരുന്നു ചാലയിലേത്.
Next Story

RELATED STORIES

Share it