ചാല ജെറ്റ് സന്തോഷ് വധം; രണ്ട് പേര്‍ക്ക് വധശിക്ഷ
BY swapna en17 May 2016 7:29 AM GMT
X
swapna en17 May 2016 7:29 AM GMT
തിരുവനന്തപുരം: ചാല ജെറ്റ് സന്തോഷ് വധക്കേസ് പ്രതികള്‍ക്ക് വധശിക്ഷ.രണ്ടുപേര്‍ക്കാണ് വധശിക്ഷ. ബാക്കിയുള്ള പ്രതികള്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ആറ്റുകാല്‍ സ്വദേശികളായ അനില്‍, സോജു എന്നിവര്‍ക്കാണ് വധശിക്ഷ. പ്രാവ് ബിനു, സുര എന്ന സുരേഷ് കുമാര്‍, കൊച്ചു ഷാജി, ബിജു കുട്ടന്, മുട്ടത്തറ സ്വദേശി കിഷോര്‍ എന്നിവര്‍ക്കാണ് ജീവപര്യന്തം. തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്.
2004 നവംബറിലാണ് മലയന്‍കീഴിലെ ഒരു ബാര്‍ബര്‍ ഷോപ്പില്‍ നിന്ന് സന്തോഷിനെ കടത്തിക്കൊണ്ടുപോയി അതിക്രൂരമായി കൊലപ്പെടുത്തിയത്. കേസിലെ പ്രതി അനില്‍ കുമാറുമായുള്ള വഴക്കും മറ്റൊരു പ്രതിയായ സുരേഷ് കുമാറിന്റെ ഭാര്യയുമായുള്ള ബന്ധവുമാണ് സന്തോഷിന്റെ കൊലപാതകത്തിന് കാരണം. അതിക്രൂരമായ കൊലപാതകം നടത്തിയ പ്രതികള്‍ സമൂഹത്തിന് ഭീഷണിയാവുമെന്ന് പറഞ്ഞാണ് കോടതി ഇരുവര്‍ക്കും വധശിക്ഷ വിധിച്ചത്.
Next Story
RELATED STORIES
ഹാത്റസിലെ ബിജെപി എംപി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു
24 April 2024 4:30 PM GMTകലാശക്കൊട്ട് കഴിഞ്ഞു മടങ്ങിയ സിഐടിയു തൊഴിലാളി ജീപ്പില്‍നിന്ന് വീണു...
24 April 2024 4:13 PM GMTലോക്സഭാ തിരഞ്ഞെടുപ്പ്: രാജ്യത്തിന്റെ വീണ്ടെടുപ്പ് മുഖ്യ...
24 April 2024 2:41 PM GMTമോദിയുടെ വിദ്വേഷ പരാമര്‍ശങ്ങളെ വിമര്‍ശിച്ചു; ന്യൂനപക്ഷ മോര്‍ച്ച...
24 April 2024 2:36 PM GMTഅറ്റകുറ്റപ്പണി; മാഹി പാലം 29 മുതല്‍ മെയ് 10 വരെ അടച്ചിടും
24 April 2024 2:19 PM GMT'തിരിച്ചടി കിട്ടാതെ കൂത്താടി നടന്ന കാലമൊക്കെ കഴിഞ്ഞു'; ഗസ...
24 April 2024 12:56 PM GMT