malappuram local

ചാലിയാറിലെ വെള്ളത്തിന് പച്ച നിറം; വിദഗ്ധ സംഘം പരിശോധന നടത്തി

അരീക്കോട്: ചാലിയാറിലെ വെള്ളത്തിന് പച്ച നിറം കാണ്ടതിനെ തുടര്‍ന്ന് വിദഗ്ധ സംഘം പരിശോധന നടത്തി. കോഴിക്കോട് സിഡബ്ലിയുആര്‍ഡിഎമ്മിലെ സംഘമാണ് പരിശോധനയ്ക്ക് എത്തിയത്. പുഴയിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തി വെള്ളം ശേഖരിച്ച സംഘം നേരത്തെയും ഇത്തരം പ്രതിഭാസം ഉണ്ടായിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ടതില്ലന്നും അറിയിച്ചു.
പുഴയില്‍ ജൈവ അജൈവ മാലിന്യം അധികരിച്ച് നേരാവണ്ണം ഒഴുകാത്തതാണ് വെള്ളത്തിന്റെ നിറമാറ്റത്തിന് പ്രധാന കാരണമായി പറയപ്പെടുന്നത്. ഒരാഴ്ചയോളമായി ചാലിയാറിലെ വിവിധ ഭാഗങ്ങളില്‍ വെള്ളത്തിന്റെ നിറം മാറാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ രണ്ടുദിവസം മുമ്പാണു വ്യാപകമായി പച്ച നിറം കാണപ്പെട്ടത്. ആല്‍ഗ എന്ന പ്രതിഭാസമാണു വെള്ളത്തിന്റെ നിറമാറ്റത്തിന് കാരണം. സംഘത്തോടൊപ്പം ആരോഗ്യ വകുപ്പ്, ജലസേചന വകുപ്പ് ഉദ്യോഗസ്ഥരും പഞ്ചായത്ത് ഭാരവാഹികളും ഉണ്ടായിരുന്നു. വെള്ളം കുടിക്കുന്നതിന് തടസ്സമില്ലന്നും ഒരാഴ്ചയ്ക്കകം റിപോര്‍ട്ട് നല്‍കുമെന്നും സംഘം അറിയിച്ചു. വേനലിന്റെ തുടക്കത്തില്‍ തന്നെ വാഴക്കാട് കവണകല്ല് റഗുലേറ്റര്‍ പൂര്‍ണമായും താഴ്ത്താറുണ്ട്. ഇതോടെ ചാലിയാറിലെ ഒഴുക്ക് നിലക്കുകയും വെള്ളം ഉയരുകയും ചെയ്യാറുണ്ട്. കോഴിക്കോട്, മഞ്ചേരി ടൗണുകളിലേക്കും വിവിധ പഞ്ചായത്തുകളിലേക്കും ചാലിയാറില്‍ നിന്നാണു വെള്ളം പമ്പ് ചെയ്യുന്നത്. ചാലിയാറിന്റെ പോഷക നദികളിലെ വെള്ളത്തിനും പച്ച നിറം കാണുന്നുണ്ട്. ഇവയിലെ വെള്ള ഉപയോഗിക്കരുതെന്ന് സിഡബ്ല്യുആര്‍ഡി ശാസ്ത്രജ്ഞന്‍ ഡോ. ദീപു അറിയിച്ചു.
Next Story

RELATED STORIES

Share it