kozhikode local

ചാലിയാറിലെ മലിനീകരണം: ആശങ്ക അകറ്റണം

കോഴിക്കോട്: മലപ്പുറം ജില്ലകളുടെ പ്രധാന ജലസ്രോതസ്സായ ചാലിയാര്‍ പുഴ അപകടകരമായ ബ്ലൂ-ഗ്രീന്‍ ആല്‍ഗകള്‍ മൂലം മലിനമാണെന്ന വാര്‍ത്ത ജനങ്ങളെ ആശങ്കയിലാഴ്ത്തുന്നു. കോഴിക്കോട് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെ ആയിരക്കണക്കിന് ആളുകള്‍ശുദ്ധജലത്തിന് ആശ്രയിക്കുന്നത് ചാലിയാര്‍ പുഴയെയാണ്. ഇത് മൂലം ഈ രണ്ടു ജില്ലകളിലും രൂക്ഷമായ ശുദ്ധജല ദൗര്‍ലഭ്യം ഉണ്ടാവുമെന്നാണ് പ്രധാന ആശങ്ക. കൂടാതെ പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതി സംതുലനം തകരാന്‍ കാരണമാവുകയും ചെയ്യുമെന്നാണ് കരുതുന്നത്.
വെടിമരുന്നിന്റെയും ക്വാറി, ക്രഷര്‍ മാലിന്യങ്ങള്‍ പുഴകളിലേക്ക് തള്ളുന്നത് എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് കാലങ്ങളായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇത് കാരണം പുഴകള്‍ മലിനമാവുന്നു. നീര്‍ത്തടങ്ങള്‍ നശിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. കൂടാതെ ജലവിതാനം ക്രമാതീതമായി താഴുകയും കടുത്ത വേനല്‍ ചൂടിനെയും വരള്‍ച്ചയെയും അഭിമുഖീകരിക്കേണ്ടിവരുമെന്ന് ജനങ്ങള്‍ ഭയപ്പെടുന്നുണ്ട്.
പുഴ മലിനമാവുന്ന  സാമൂഹിക വിരുദ്ധ പ്രവര്‍ത്തനത്തിനെതിരേ നാളിതുവരെ പരിസ്ഥിതി വകുപ്പോ സിഡബ്ല്യുആര്‍ഡിഎം തുടങ്ങിയവരില്‍ നിന്നോ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. മലിനീകരണത്തിന് കാരണക്കാരായ കുറ്റവാളികളെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാന്‍ അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും എസ്ഡിപിഐ തിരുമ്പാടി മണ്ഡലം പ്രസിഡന്റ് ടിപി മുഹമ്മദ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it