malappuram local

ചാലിയാര്‍ മാലിന്യമുക്തമാക്കല്‍: കൂടുതല്‍ നടപടികളെടുക്കും

മലപ്പുറം: ചാലിയാര്‍ പൂര്‍ണമായും മാലിന്യ മുക്തമാക്കുന്നതിന് കടുത്ത നടപടികളുമായി മുന്നോട്ടുപോവുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റുമാരുടെയും രാഷ്ട്രീയപ്പാര്‍ട്ടി പ്രതിനിധികളുടെയും യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു കലക്ടര്‍. ഇതിന്റെ ഭാഗമായി പുഴയിലേക്ക് മാലിന്യം എത്തിക്കുന്ന വിടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരേ നടപടി സ്വീകരിക്കും.
മാലിന്യം കുഴലുകള്‍, ചാലുകള്‍ തുടങ്ങിയവ വഴി പുഴയിലേക്ക് എത്തിക്കുന്ന സ്ഥാപനങ്ങള്‍, വീടുകള്‍ എന്നിവ കണ്ടെത്തി മാര്‍ഗങ്ങള്‍ അടയ്ക്കാന്‍ ഏപ്രില്‍ ഒന്നുമുതല്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ നോട്ടീസ് നല്‍കും. ഏപ്രില്‍ ഏഴിനകം നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടും. നടപടി സ്വീകരിക്കാത്ത സ്ഥാപനങ്ങള്‍ക്കും വീടുകള്‍ക്കെതിരേ ഏപ്രില്‍ എട്ടുമുതല്‍ പോലിസെത്തി കേസ് റജിസ്റ്റര്‍ ചെയ്യും. ഇതോടൊപ്പം മാലിന്യ നിര്‍മാര്‍ജനത്തിനും ബോധവല്‍കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ക്യാംപയിന്‍ നടത്തുന്നതിനും യോഗം തീരുമാനിച്ചു. ഇത്തരം പരിപാടികളില്‍ ജില്ലാ കലക്ടടര്‍ നേരിട്ട് പങ്കെടുക്കും. സന്നദ്ധസംഘടനകള്‍, രാഷ്ട്രീയ കക്ഷികള്‍, നെഹ്‌റു യുവകേന്ദ്ര തുങ്ങിയവയുടെ സഹകരണത്തോടെയാണ് ക്യാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുക. ഇതിനു പുറമെ മാലിന്യം തള്ളുന്നവര്‍ക്കെതിരേ 2017 ലെ ഇറിഗേഷന്‍ ആന്റ് വാട്ടര്‍ കണ്‍സര്‍വെഷന്‍ ഒര്‍ഡിനന്‍സ് അമന്റന്‍ന്റ് നിര്‍ദേശങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനും നിര്‍ദേശം നല്‍കി. ഇതിന്റെ ഭാഗമായി കുറ്റതക്യത്യതതിലേര്‍പ്പെടുന്ന വ്യക്തിക്ക് മൂന്നുവര്‍ഷം വരെയുള്ള തടവു ശിക്ഷ ലഭിക്കും. ഇതിനു പുറമെ രണ്ടുലക്ഷം പിഴയിടുന്നതിനും കഴിയും. ഇതര സംസ്ഥാന തൊഴിലാളികളുടെ വാസ സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതിന് അവിടെത്ത സൗകര്യങ്ങളെ കുറിച്ച് വിലയിരുത്താനും ജില്ലാകലക്ടര്‍ പഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് നിദേശം നല്‍കി. ജില്ലയിലെ പുഴകള്‍ കൈയേറി കൃഷി നടത്തുന്നത് കര്‍ശനമായി നിയന്ത്രിക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു. പുഴ കൈയേറി കൃഷിയിറക്കുന്നത് തടയണമെന്ന് യോഗത്തില്‍ പങ്കെടുത്ത രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ ആവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ഇത്.
ക്യഷിയിറക്കുന്നിന്റെ ഭാഗമായി ഭൂമി കൈയേറുന്നതായും വെള്ളത്തില്‍ വിഷം കലക്കുന്നതായും യോഗത്തില്‍ അഭിപ്രായമുണ്ടായി. ഇതു സംബന്ധിച്ച റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ തഹസില്‍ദാര്‍മാര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. അരിക്കോട് പാലത്തിന്‍ മുകളില്‍നിന്ന് മാലിന്യം പുഴയിലേക്ക് തള്ളുന്ന സഹചര്യത്തില്‍ പാലത്തിന് മുകളില്‍ പ്ലാസ്റ്റിക് വലകള്‍ വച്ച് കവര്‍ ചെയ്യും.
സിസിടിവി കാമറ വയ്ക്കുന്നതിന് പദ്ധതി വച്ച് എല്ലാ പഞ്ചായത്തുകള്‍ക്കും അനുമതി നല്‍കുമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ ഡെപ്യുട്ടി കലക്ടര്‍ സി അബ്ദുല്‍ റഷീദ്, ഹരിത കേരള മിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ പി രാജു, പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ കക്ഷി പ്രിതിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it