kozhikode local

ചാലിയാര്‍ ഇരുവഴിഞ്ഞി പുഴകളിലെ വെള്ളം ഉപയോഗിക്കരുതെന്നു ശാസ്ത്രജ്ഞര്‍

കോഴിക്കോട്: ചാലിയാര്‍, ഇരുവഴിഞ്ഞി പുഴകളില്‍ നീല ഹരിത ആല്‍ഗ പടരുന്ന സാഹചര്യത്തില്‍ പുഴയിലെ വെള്ളം നേരിട്ട്  ഉപയോഗിക്കരുതെന്ന് കുന്ദമംഗലത്തെ ജലവിഭവകേന്ദ്രം ശാസ്ത്രജ്ഞര്‍ അറിയിച്ചു.ശുദ്ധീകരിച്ചുമാത്രം ഈ പുഴകളിലെ വെള്ളം ഉപയോഗിക്കാവൂ.
ഇരുവഴിഞ്ഞി പുഴയെ അപേക്ഷിച്ച് ചാലിയാര്‍ പുഴയിലാണ് കൂടുതല്‍ ആല്‍ഗ കണ്ടെത്തിയിരിക്കുന്നത്. പലയിടത്തും ഇതിന്റെ പരിധി വളരെ കൂടുതലാണ്.വെള്ളം ഒഴുക്കിക്കളയുകയെന്നത് മാത്രമാണ് ആല്‍ഗയുടെ ഭീഷണിയില്‍ നിന്ന് രക്ഷ നേടുവാന്‍ ആദ്യ മാര്‍ഗം. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വേനല്‍മഴ പെയ്തതിനാല്‍ ആല്‍ഗ കുറേ ഒഴുകി പോകുമെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ആല്‍ഗിസിസ് എന്ന രാസപദാര്‍ഥം ഉപയോഗിച്ച് ആല്‍ഗയെ ഇല്ലാതാക്കാമെങ്കിലും മല്‍സ്യങ്ങള്‍ ഉള്‍പ്പെടെയുള്ളവക്ക് അത് ഏറെ വിപരീതഫലം ചെയ്യുമെന്നതിനാല്‍ ഈ മാര്‍ഗം ഉപയോഗിക്കില്ലെന്ന് സിഡബ്ല്യുആര്‍ഡിഎമ്മിലെ ശാസ്ത്രജ്ഞന്‍ ഡോ. ദീപു പറഞ്ഞു. വെള്ളം ഒഴുക്കിക്കളയും വരെ ജനങ്ങള്‍ മുന്‍കരുതലെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it