kozhikode local

ചാലിയം ഫെയിം ട്രസ്റ്റ് പദ്ധതി പ്രഖ്യാപനം

ഫറോക്ക്: ചാലിയം കേന്ദ്രമായി സേവന രംഗത്തുള്ള ഫാത്തിമാബി മെമ്മോറിയല്‍ ട്രസ്റ്റ് (ഫെയിം) പുതിയ സേവന പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനം നടത്തി. പുതുതായി 50 കുടുംബങ്ങള്‍ക്ക് കൂടി മാസാന്ത ഭക്ഷ്യവസ്തുക്കള്‍ എത്തിക്കല്‍, ചികിത്സ സഹായം,  തീരമേഖലയില്‍ സ്ഥിരമായി കുടിവെള്ള വിതരണം തുടങ്ങിയ പരിപാടികളുടെ ഉദ്ഘാടനം വി കെ സി മമ്മദ് കോയ എംഎല്‍എ നിര്‍വഹിച്ചു.
ട്രസ്റ്റ് ചെയര്‍മാന്‍ ടി കെ എം കോയ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ അജയകുമാര്‍, പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ അശ്വനി പ്രതാപ് എന്നിവര്‍ ചികിത്സാ ധനസഹായങ്ങള്‍ വിതരണം ചെയ്തു. ഫിഷ് മര്‍ച്ചന്റ്‌സ് ആന്റ് കമീഷന്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫീസ് നിര്‍മ്മാണ ഫണ്ട് ചെയര്‍മാന്‍ സി പി അഷ്‌റഫിന് കൈമാറി.
വാര്‍ഡംഗങ്ങളായ കെ ഷാഹിന, എം ഷഹര്‍ബാന്‍, വി ജമാല്‍, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ എം ഖാസിം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സി പി അളകേശന്‍, ഇ എം അബ്ദുല്‍ അസീസ് ,എം സി അക്ബര്‍ ,കെ ടി കബീര്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it