kozhikode local

ചാലിയം തീരദേശ മേഖലയില്‍ സൗജന്യ അരി വിതരണം

കടലുണ്ടി: 'ഓഖി' ദുരന്തത്തിന്റെ ഭാഗമായി കടലാക്രമണത്തില്‍ വീടിനും തൊഴിലുപകരണങ്ങള്‍ക്കും നാശ നഷ്ടങ്ങള്‍ സംഭവിക്കുകയും തൊഴില്‍ നഷ്ടപ്പെടുകയും ചെയ്ത് ദുരിതമനുഭവിക്കുന്ന ചാലിയം തീരദേശ മേഖലയിലെ 100 ഓളം കുടുംബങ്ങള്‍ക്ക് സിഎംപി ഫറോക്ക് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സൗജന്യമായി അരി വിതരണം ചെയ്തു. ഒരു കുടുംബത്തിന് 10 കിലോ അരി വീതം 1000 കിലോ അരിയാണ് വിതരണം ചെയ്തത്. അരി വിതരണത്തിന്റെ ഉദ്ഘാടനം സിഎംപി ജില്ലാ സെക്രട്ടറി ജി നാരായണന്‍കുട്ടി മാസ്റ്റര്‍ നിര്‍വഹിച്ചു.
പി കെ അയൂബ്, കെ വി മുസ്തഫ, യു കമലേഷ്, രമേശന്‍ കടവത്ത്, പി എം അജയന്‍, കെ ഉഷ, എസ് കെ അജിത, പി അച്ചുതന്‍, സി പി മുരളീധരന്‍, ടി രാധാകൃഷ്ണന്‍, ഏരിയ സെക്രട്ടറി പി ബൈജു, ഷാനവാസ് മാരാത്ത്, എം സുധീഷ് സംസാരിച്ചു.
Next Story

RELATED STORIES

Share it