ചാലിക്കരയില്‍ സിപിഎം -ബിജെപി സംഘര്‍ഷം: നിരവധി പേര്‍ക്ക് പരിക്ക്
BY fousiya sidheek2 Oct 2017 4:51 AM GMT
fousiya sidheek2 Oct 2017 4:51 AM GMT
പേരാമ്പ്ര: ചാലിക്കരയില്‍ സിപിഎം - ബിജെപി സംഘര്‍ഷം. ഇരുവിഭാഗത്തിലുംപെട്ട പ്രവര്‍ത്തകര്‍ക്ക് നിസാര പരിക്ക് പറ്റി. വിജയദശമി, മഹാനവമി ദിനത്തില്‍ തൊഴിലുറപ്പ് പദ്ധതി പ്രവൃത്തില്‍ തൊഴിലാളികളെ നിര്‍ബന്ധിപ്പിച്ച് ജോലി ചെയ്യിച്ച സംഭവമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നൊച്ചാട് പഞ്ചായത്ത് തൊഴിലുറപ്പു പദ്ധതി ഓവര്‍സിയര്‍ മജീദ് പഞ്ചായത്ത് ഓഫീസില്‍ സിപിഎം പ്രവര്‍ത്തനം നടത്തുന്നതായും തൊഴിലുറപ്പ് പദ്ധതിയെ രാഷ്ട്രീയ ഇടപെടല്‍ നടത്തി പേരുദോഷമുണ്ടാക്കുന്നതായും കാണിച്ച് ബിജെപി ചലിക്കരയില്‍ വ്യാപകമായി വാള് പോസ്റ്റര്‍ പതിച്ചിരുന്നു. ഇത് ചോദ്യം ചെയ്ത സിപിഎം പ്രവര്‍ത്തകരും ബിജെപിക്കാരും ഏറ്റുമുട്ടുകയായിരുന്നു. സംഭവത്തില്‍ ചാലിക്കര ടൗണില്‍ ഏറെ നേരം സംഘര്‍ഷാവസ്ഥ നിലനിന്നു. വാഹനങ്ങളും മറ്റു യാത്രക്കാരും ഏറെ നേരം സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കുരുക്കില്‍ പ്രയാസപ്പെട്ടു. പേരാമ്പ്ര ജൂനിയര്എസ്ഐ ലതീഷിന്റെ നേതൃത്വത്തില്‍ ശക്തമായ പോലീസ് സ്ഥലത്ത് ക്യാപ് ചെയ്യുന്നു. പരിക്കേറ്റവര്‍ പ്രാഥമിക ചികിത്സ തേടി.
Next Story
RELATED STORIES
രാഹുല്‍ പറഞ്ഞത് മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യണമെന്ന...
19 April 2024 3:00 PM GMTഒന്നാംഘട്ടം 60.03 ശതമാനം പോളിങ്; ത്രിപുരയും ബംഗാളും മുന്നില്‍
19 April 2024 2:44 PM GMTയുദ്ധഭീതി; ഇസ്രായേലിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ച് എയര്‍...
19 April 2024 2:14 PM GMTഇസ്രായേലിന്റെ ആണവനിലയങ്ങള്‍ അത്യാധുനിക ആയുധങ്ങളാല്‍ തകര്‍ക്കുമെന്ന്...
19 April 2024 1:15 PM GMTമഹാരാഷ്ട്രയിൽ സ്വതന്ത്രനായി മത്സരിക്കാൻ പത്രിക നൽകി 'യമരാജൻ'
19 April 2024 10:50 AM GMTജോലിക്കിടയില്‍ കാണാതായ ആലുവ ഹെഡ് പോസ്റ്റ് ഓഫിസ് ജീവനക്കാരനെ...
19 April 2024 10:49 AM GMT