thrissur local

ചാലക്കുടി മേഖലയില്‍ മദ്യ -മയക്കുമരുന്ന് മാഫിയകള്‍ വിലസുന്നു



ചാലക്കുടി: എക്‌സൈസ് വിഭാഗം നിര്‍ജീവമായതോടെ ചാലക്കുടി മേഖലയില്‍ വ്യാജമദ്യ-മയക്കുമരുന്ന് മാഫിയകള്‍ വിലസുന്നു. മലയോര മേഖല വ്യാജവാറ്റ് കേന്ദ്രങ്ങളായി മാറിയിട്ടും ഉദ്യോഗസ്ഥര്‍ നടപടിയെടുക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്. വ്യാജ വാറ്റും വില്‍പനയും തകൃതിയായി നടക്കുമ്പോഴും ബന്ധപ്പെട്ടവര്‍ കണ്ണടക്കുകയാണെന്നും പരാതിയുണ്ട്. പ്രദേശത്ത് പരിശോധന നടത്താന്‍ പോലും ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല. ഒന്ന് രണ്ടിടത്ത് വാഷ് പിടികൂടി നശിപ്പിച്ചതൊഴിച്ചാല്‍ വ്യാജവാറ്റ് തടയാനായി മലയോര മേഖലയില്‍ ഒരു നടപടിയും ഉണ്ടായിട്ടില്ല. വാഷും വാറ്റുപകരണങ്ങളും പിടികൂടിയതല്ലാതെ ഇതുമായി ബന്ധപ്പെട്ട് ഒരാളെ പോലും പിടികൂടാന്‍ എക്‌സൈസ് ഡിപാര്‍ട്ടുമെന്റിനായിട്ടില്ല. പല മേഖലകളിലും വ്യാജവാറ്റും അനധികൃതമായുള്ള മദ്യവില്‍പനയും നടക്കുന്നു െണ്ടങ്കിലും ഇവര്‍ക്കെതിരേ നടപടിയുണ്ടാകുന്നില്ല. മയക്കുമരുന്ന് മാഫിയ ചാലക്കുടിയിലും പരിസരത്തും പെരുകുമ്പോഴും പിടികൂടാനോ നിയന്ത്രിക്കാനോ ഡിപാര്‍ട്ടുമെന്റിനാകുന്നില്ല. കഴിഞ്ഞ നാല് മാസത്തിനുള്ളില്‍ ചാലക്കുടി പോലിസ് നിരവധി മയക്കുമരുന്ന് വില്‍പനക്കാരേയും വിതരണക്കാരേയും പിടികൂടിയിരുന്നു. എന്നാല്‍ എക്‌സൈസ് വിഭാഗത്തിന് ഒരാളെ പോലും പിടികൂടാനായില്ല. എക്‌സൈസ് ഡിപാര്‍ട്ടിമെന്റിന്റെ തണുപ്പന്‍ രീതിയാണ് ഇത്തരം മാഫിയകള്‍ ചാലക്കുടി മേഖലയില്‍ തമ്പടിക്കാന്‍ കാരണമാകുന്നത്.
Next Story

RELATED STORIES

Share it