thrissur local

ചാലക്കുടി നഗരസഭ: 19കോടിയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം

ചാലക്കുടി: നഗരസഭയുടെ 2018-19 വര്‍ഷത്തെ 19കോടി രൂപയുടെ വിവിധ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ ബോര്‍ഡിന്റെ അംഗീകാരം. 183പ്രവര്‍ത്തികള്‍ക്കായുള്ള 19കോടി രൂപയുടെ പദ്ധതികള്‍ക്കാണ് അംഗീകാരം ലഭിച്ചത്.
കുട്ടികളുടെ പാര്‍ക്കിന് ഒരു കോടി, ലൈഫ് പദ്ധതികള്‍ക്ക് ഒന്നര കോടി, വിവിധ വാര്‍ഡുകളിലെ റോഡ് പുനരുദ്ധാരണത്തിന് 4കോടി 90ലക്ഷം, വിവിധ തോട്, കുളം കിണറുകളുടെ സംരക്ഷണത്തിനായി 81ലക്ഷം, നാല് വാര്‍ഡുകളിലായി പുതിയ അംഗന്‍വാടി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനായി 62ലക്ഷം, അംഗന്‍വാടികളുടെ പുനരുദ്ധാരണത്തിന് 30ലക്ഷം, ട്രാംവേ റോഡ് ടാറിംഗ് നടത്തി മാതൃക റോഡാക്കുന്നതിനായി 30ലക്ഷം എസ്.സി.എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്‌ടോപ് നല്കുന്നതിനായി 11ലക്ഷം, വനിത വ്യവസായ യൂണിറ്റിന് 40ലക്ഷം, വിവിധ പ്രദേശങ്ങളിലെ ലിഫ്റ്റ് ഇറിഗേഷന്‍ പദ്ധതികള്‍ക്ക് 60ലക്ഷം, പറയന്‍തോടില്‍ രണ്ട് തടയണ നിര്‍മ്മാണത്തിന് 15ലക്ഷം മുനിസിപ്പല്‍ കെട്ടിടങ്ങളുടെ അറ്റകുറ്റ പണികള്‍ക്കായി 45ലക്ഷം, കൃഷി വികസനത്തിന് 50ലക്ഷം,മാലിന്യ സംസ്‌ക്കരണത്തിന് 20ലക്ഷം, മാലിന്യ പ്ലാന്റ് നവീകരണം 20ലക്ഷം, ക്രിമിറ്റോറിയത്തില്‍ പുതിയ ചേംമ്പര്‍ നിര്‍മ്മാണത്തിനായി 10ലക്ഷം എന്നിങ്ങനെയാണ് തുക വകയിരുത്തിയിട്ടുള്ളതെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ ജയന്തി പ്രവീണ്‍കുമാര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it