ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന്

തൃശൂര്‍: ചാലക്കുടി ഡിവൈന്‍ ധ്യാനകേന്ദ്രത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി മു ന്‍ ജീവനക്കാരിയും കുടുംബവും. ധ്യാനകേന്ദ്രത്തിലെ വൈദികര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു ശ്രമംനടത്തുകയാണെന്നും ഇതാവശ്യപ്പെട്ടു ഗുണ്ടകളുടെയും പോലിസിന്റെയും സഹായത്തോടെ ഭീഷണിപ്പെടുത്തുകയുമാണെന്ന ആരോപണവുമായി ചാലക്കുടി മേലൂര്‍ ശ്രീമാം വീട്ടില്‍ ഡി സതിമണിയാണു ഡിജിപി അടക്കമുള്ളവര്‍ക്കു പരാതി നല്‍കിയത്.
2004ല്‍ ആണു വീടും സ്ഥലവും നല്‍കാമെന്ന വാഗ്ദാനത്തില്‍ വിശ്വസിച്ച് സതിമണിയും കുടുംബവും ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ ശുശ്രൂഷയ്ക്കായി എത്തുന്നത്. 43 പേര്‍ക്ക് നാലുസെന്റ് ഭൂമി വീതം നല്‍കി 2009 മുതല്‍ ഇവിടെ താമസിപ്പിച്ചു. ഇതിന്റെ പേരില്‍ 15000 രൂപ വീതം ഓരോ വീട്ടുകാരോടും വാങ്ങിയിരുന്നു. പിന്നീട് മതംമാറിയാല്‍ മാത്രമെ വീടും സ്ഥലവും സ്വന്തമായി നല്‍കാനാകൂ എന്നു ധ്യാനകേന്ദ്രം അധികൃതര്‍ അറിയിച്ചു. സതിമണിയും കുടുംബവും അതിനു തയ്യാറായില്ല. പിന്നീടാണ് പീഡനങ്ങളുടെ തുടക്കം.
2017 ഒക്ടോബര്‍ നാലിനു കൊരട്ടി പോലിസില്‍ പരാതി നല്‍കി. മതപരിവര്‍ത്തനത്തിനു വിധേയമാവാത്തതിന്റെ പേരില്‍ ധ്യാനകേന്ദ്രത്തിലെ ഫാ. ജാന്‍സണ്‍ കൊരട്ടി എസ്‌ഐയുമായെത്തി ഇവരെ ഭീഷണിപ്പെടുത്തി. പിന്നീട് ഏപ്രില്‍ 14ന് കൊരട്ടി എസ്‌ഐ സുബീഷ്‌മോന്‍ സിവില്‍ ഡ്രസിലും എഎസ്‌ഐ വര്‍ഗീസ് പോലിസ് വസ്ത്രത്തിലും വീട്ടിലെത്തി. തങ്ങളുടേത് പോലുമല്ലാത്ത സ്ഥലമാണ് ഡിവൈന്‍ അനധികൃതമായി നികത്തിയെടുത്ത് 15,000 രൂപയ്ക്ക് വിറ്റത്.
അനധികൃതമായി നിര്‍മിച്ചിരിക്കുന്ന കെട്ടിടത്തില്‍ ജയിലുകള്‍ക്ക് സമാനമായ കേന്ദ്രങ്ങളുണ്ടെന്നും ഇവിടെ പലതരത്തിലുള്ള ആളുകളെ താമസിപ്പിക്കുന്നുണ്ടെന്നും പറയുന്നു. പല യുവതികളെയും അന്യായമായി താമസിപ്പിച്ചിട്ടുണ്ടെന്നും വൈദികരുടെ അനുമതിയോടെ വിവിഐപികള്‍ വരുമ്പോ ള്‍ ഇവരെ മുറികളിലേക്കു പറഞ്ഞയക്കുന്നു. മനുഷ്യക്കടത്ത് അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇവിടെയുണ്ട്. ഫാ. മാത്യു തടത്തില്‍, ഫാ. ജാന്‍സണ്‍, പിആ ര്‍ഒ ജോസഫ്, നന്ദിനി എന്നിവരുടെ നേതൃത്വത്തിലാണ് ഇതെല്ലാം ഇവിടെ നടക്കുന്നത്-  സതിമണി പരാതിയില്‍ വ്യക്തമാക്കുന്നു.
Next Story

RELATED STORIES

Share it