thrissur local

ചാലക്കുടി കെഎസ്ആര്‍ടിസി ഡിപ്പോയിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിക്കുന്നു

ചാലക്കുടി: കെഎസ്ആര്‍ടിസി ചാലക്കുടി ഡിപ്പോയിലെ സെപ്റ്റിക് ടാങ്ക് പൊട്ടിയൊലിച്ച് ദുര്‍ഗന്ധം വമിക്കുന്നു. പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റാനാകാതേയും പകര്‍ച്ചാ വ്യാധി ഭീഷണിയിലും ജീവനക്കാര്‍. കെഎസ്ആര്‍ടിസി ചാലക്കുടി ഡിപ്പോയിലെ മെക്കാനിക്കാല്‍ വിഭാഗത്തിലെ ടോയ്‌ലറ്റാണ് ഉപയോഗശൂന്യമായി പൊട്ടിയൊലിക്കുന്ന അവസ്ഥയിലായിട്ടുള്ളത്.
ആറ് മാസത്തോളമായി ഇവിടത്തെ സെപ്റ്റിക് ടാങ്ക് തകരാറിലായിട്ട്. അറ്റകുറ്റ പണികള്‍ക്കായി ഡിപ്പാര്‍ട്ടുമെന്റില്‍ നിന്നും മതിയായ തുക ലഭിക്കാത്തതാണ് നടപടികള്‍ക്ക് തടസ്സമാകുന്നത്. ടോയ്‌ലറ്റിന്റെ അറ്റകുറ്റ പണികള്‍ പൂര്‍ത്തീകരിക്കണമെങ്കില്‍ രണ്ടുലക്ഷത്തി ല്‍പരം രൂപ വേണം. എന്നാല്‍ തിരുവനന്തപുരത്തെ ചീഫ് ഓഫിസില്‍ നിന്നും രണ്ടുഘട്ടങ്ങളിലായി ഒരു ലക്ഷത്തി മുപ്പത്തിരണ്ടായിരം രൂപയാണ് അനുവദിച്ചിരിക്കുന്നത്. അറ്റകുറ്റ പണികളുടെ ഭാഗമായി സെപ്റ്റിക് ടാങ്കിന്റെ സ്ലാബ്ബുകള്‍ നീക്കം ചെയ്തു.  വിസര്‍ജ്ജമാലിന്യങ്ങള്‍ ഇപ്പോഴും ഈ ടാങ്കില്‍ കെട്ടികിടക്കുകയാണ്. വര്‍ക്ക് ഷോപ്പിന് സമീപമാണ് ടോയ്‌ലറ്റും സെപ്റ്റിക് ടാങ്കും സ്ഥിതി ചെയ്യുന്നത്. മഴ പെയ്താല്‍ മാലിന്യങ്ങള്‍ പുറത്തേക്കൊഴുകും. ഇത് പകര്‍ച്ചാ വ്യാധികള്‍ക്ക് കാരണമാകും. സെപ്റ്റിക് ടാങ്കിലേക്ക് ആരും വീഴാതിരിക്കാന്‍ തുറന്നിട്ടിരിക്കുന്ന ടാങ്കിന് ചുറ്റും ഓയില്‍ ബാരലുകള്‍ വച്ച് തടഞ്ഞിരിക്കുയാണ്.
387 തൊളിലാളികളാണ് ഇവിടെയുള്ളത്. മുകളിലത്തെ നിലയിലെ ഒരു ടോയലറ്റാണ് ഇപ്പോള്‍ ഇവര്‍ ഉപയോഗിക്കുന്നത്. ദൂര സ്ഥലങ്ങളില്‍ നിന്നുള്ള ഡ്രൈവറടക്കമുള്ള ജിവനക്കാര്‍ക്ക് പ്രാഥമിക ആവശ്യം നിറവേറ്റാന്‍ ഏകാശ്രയമായിരുന്ന ടോയ്‌ലറ്റാണ് അധികൃതരുടെ അനാസ്ഥ മൂലം ഉപയോഗിക്കാനാകാതെ കിടക്കുന്നത്. കെഎസ്ആര്‍ടിസി സ്റ്റാന്റില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിട്ടുള്ള പൊതു ടോയ്‌ലറ്റുകളും ഉപയോഗിക്കാനാകാത്ത അവസ്ഥയാണ്. ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കിയില്ലെങ്കില്‍ പ്രത്യക്ഷ സമരങ്ങള്‍ക്ക് ഒരുങ്ങുകയാണ് ജീവനക്കാര്‍.
Next Story

RELATED STORIES

Share it