thrissur local

ചാലക്കുടിയില്‍ കഞ്ചാവ് വില്‍പന; യുവതി അറസ്റ്റില്‍

ചാലക്കുടി: നഗരത്തിന്റെ പടിഞ്ഞാറന്‍ മേഖല കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പന നടത്തിയിരുന്ന യുവതി അറസ്റ്റിലായി. വി. ആര്‍.പുറം പയ്യപ്പിള്ളി വീട്ടില്‍ ബോബന്റെ ഭാര്യ ഹബീബയെയാണ് (34) എസ്.ഐ ജയേഷ് ബാലനും സംഘവും അറസ്റ്റു ചെയ്തത്.  പൊള്ളാച്ചിയില്‍ നിന്ന് എത്തിക്കുന്ന കഞ്ചാവ് ചെറു പാക്കറ്റുകളാക്കി സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികള്‍ക്കാണ് ഇവര്‍ സ്ഥിരം വിറ്റിരുന്നത്. ക്ലാസ് സമയം കഴിഞ്ഞും ചുറ്റിത്തിരിഞ്ഞ് നടക്കുന്ന കുട്ടികളാണ് കൂടുതലായും ഇവരുടെ ഇരകളായിരുന്നത്. മൊബൈല്‍ ഫോണ്‍ വഴിയായിരുന്നു വില്‍പന “ചേച്ചി ഒരു ചെറുത് വേണം’ ഇതായിരുന്നു കോഡ് ഭാഷ. പിടിയിലാകുമ്പോള്‍ ഹബിബയുടെ വാനിറ്റി ബാഗില്‍ ചെറിയ പാക്കറ്റുകളിലായി 200 ഗ്രാമോളം കഞ്ചാവ് ഉണ്ടായിരുന്നു. വിദ്യാര്‍ത്ഥികളെന്ന വ്യാജേന പോലീസ് ഇവരെ ഫോണില്‍ വിളിച്ച് കുടുക്കുകയായിരുന്നു. ഇവരുടെ ഭര്‍ത്താവ് ബോബന്‍ മുന്‍പ് കഞ്ചാവ് കേസ്സില്‍ പിടിയിലായിട്ടുള്ളയാളാണ്.  ഇയാള്‍ പോലിസിന് സുപരിചിതനായതിനാല്‍ ഹബീബയാണ് കഞ്ചാവ് വില്‍പന നടത്തിയിരുന്നത്. മാന്യമായ വേഷവും സംസാരരീതിയുമുള്ള ഇവര്‍ സംശയം തോന്നാതിരിക്കുവാന്‍ ചെറിയ കുട്ടിയേയും കൂട്ടിയാണ് കഞ്ചാവ് വില്‍ക്കുവാന്‍ എത്തുക.ലഹരിമരുന്ന് വില്‍പന നഗരത്തില്‍  നിന്ന് തുടച്ചു നീക്കുകയാണ് ലക്ഷ്യമെന്ന് ഡി.വൈ.എസ്.പി. സി. എസ്. ഷാഹുല്‍ ഹമീദ് അറിയിച്ചു. ജൂനിയര്‍ എസ്.ഐ. ആര്‍. രാജേഷ്, എ.എസ്.ഐ.ശ്രീനി. കെ.കെ, എസ്.സി.പി.ഒ. ഷാജു. കെ.കെ, സി.പി.ഒ.മാരായ രാജേഷ്.സി.ആര്‍. റെജി, എ യു, രാജേഷ് ചന്ദ്രന്‍, അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.
Next Story

RELATED STORIES

Share it