thrissur local

ചാലക്കുടിയിലെ ജ്വല്ലറി കവര്‍ച്ച: അന്വേഷണം ഊര്‍ജിതമാക്കി

ചാലക്കുടി: ചാലക്കുടിയിലെ ജ്വല്ലറി കവര്‍ച്ച സംബന്ധിച്ച അന്വേഷണം പോലിസ് ഊര്‍ജ്ജിതമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഒരു ടീം ജാര്‍ഗഖണ്ടിവേക്ക് ഇന്ന് പുറപ്പെടും. ക്രൈം സ്‌ക്വാര്‍ഡ് അംഗങ്ങളെ മൂന്ന് ടീമുകളാക്കി തിരച്ചാണ് ഇപ്പോള്‍ അന്വേഷണം നടത്തുന്നത്. ചാലക്കുടിയിലെ കവര്‍ച്ചക്ക് സമാന്തരമായ കവര്‍ച്ച നടത്തിയ പ്രതികള്‍ ജാര്‍ഗണ്ട് സ്വദേശികളായിരുന്നു. സമാന്തര കവര്‍ച്ചയായതിനാലാണ് സംഘം ഇവിടേക്ക് തിരിക്കുന്നത്. അവിടെയുള്ള കവര്‍ച്ചാ സംഘത്തെകുറിച്ചും അന്വേഷിക്കും. ചാലക്കുടിയിലെ കവര്‍ച്ച നടന്ന സമയത്ത് ജാര്‍ഗഖണ്ടില്‍ നിന്നും പുറത്ത് പോയ മോഷ്ടാക്കളെ കുറിച്ച് അറിഞ്ഞാല്‍ കേസ്സിന് തുമ്പുണ്ടാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ കണക്കുകൂട്ടല്‍. വിരലടയാളം സംബന്ധിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി മറ്റൊരു സംഘം അന്യസംസ്ഥാനത്തിലേക്ക് നേര്‍ത്തെ പോയിട്ടുണ്ട്. പ്രതികളെ കുറിച്ച് സൂചന ലഭിച്ചാതായാണ് അറിവ്. പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്ന് പ്രതീക്ഷയിലാണ് പോലീസ്. ഒല്ലൂരടക്കമുള്ള ജ്വല്ലറി മോഷണ സംഘാഗങ്ങളാണ് ചാലക്കുടിയിലേയും മോഷണത്തിന് പിന്നിലെന്നാണ് അറിവ്. തുടക്കം മുതലെ അന്യസംസ്ഥാന മോഷണസംഘങ്ങളെ കേന്ദ്രീകരിച്ചാണ്  അന്വേഷണം നടന്നത്. കവര്‍ച്ചാ സംഘത്തില്‍ പത്തിലധികം പേരുണ്ടാകുമെന്നു തന്നെയാണ് ഇപ്പോഴും പോലിസ്. ഒരാഴ്ചയിലധികം ചാലക്കുടിയിലെ ലോഡ്ജുകളില്‍ തങ്ങിയിട്ടുള്ള അന്യസംസഥാനക്കാരെ കുറിച്ചുള്ള അന്വേഷണം നടത്തിയെങ്കിലും പോലിസിന് കാര്യമായ തെളിവൊന്നും ലഭിച്ചില്ല. കവര്‍ച്ച നടന്ന ജ്വല്ലറിക്ക് സമീപത്തെ സ്ഥാപനങ്ങളില്‍ ജോലി നോക്കുന്നതും ഈ ദിവസങ്ങളില്‍ ഇവിടെ ജോലിക്കെത്തിയവരുമായ തൊഴിലാളികളെയും സ്റ്റേഷനില്‍ വിളിച്ചുവരുത്തി ചോദ്യം ചെയ്യുന്ന നടപടികളും ഇപ്പോഴും തുടരുന്നുണ്ട്. പതിമൂന്ന് കിലോഗ്രാം സ്വര്‍ണ്ണവും ആറ് ലക്ഷം രൂപയുമാണ് കവര്‍ന്നിരിക്കുന്നത്. ജ്വല്ലറിയില്‍ സി.സി.ക്യാമറ ഇല്ലാതിരുന്നതാണ് പോലിസിന് വിനയായത്. ജ്വല്ലറിക്ക് സമീപത്തെ റോഡുകളിലേയും സ്ഥാപനങ്ങളിലേയും ക്യാമറകള്‍ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല.
Next Story

RELATED STORIES

Share it