ചാരവൃത്തി: മുന്‍ സൈനികനും അധ്യാപകനും അറസ്റ്റില്‍

ജമ്മു/ന്യൂഡല്‍ഹി: പാക് ചാരസംഘടനയായ ഐഎസ്‌ഐയ്ക്കു വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കേസില്‍ മുന്‍ സൈനികനെയും സ്‌കൂള്‍ അധ്യാപകനെയും അറസ്റ്റ് ചെയ്തു. ജമ്മു കശ്മീരിലെ രജൗരിയില്‍വച്ചാണ് ഇവര്‍ അറസ്റ്റിലായത്. കാര്‍ഗില്‍ യുദ്ധത്തില്‍ പങ്കെടുത്ത ഹവില്‍ദാര്‍ മുനാവര്‍ അഹമ്മദ് മിര്‍, സ്‌കൂള്‍ അധ്യാപകന്‍ സബിര്‍ എന്നിവരാണ് പിടിയിലായത്. കൂടുതല്‍ അറസ്റ്റുണ്ടാവുമെന്ന് പോലിസ് സൂചിപ്പിച്ചു.
Next Story

RELATED STORIES

Share it