Flash News

ചാരക്കേസ് : ഇനിയൊരു ആഭ്യന്തര കലഹം കോണ്‍ഗ്രസ് താങ്ങില്ലെന്ന് കെ മുരളീധരന്‍ എംഎല്‍എ



കോഴിക്കോട്: ചാരക്കേസുമായി ബന്ധപ്പെട്ട് വരുന്ന പുതിയ വാര്‍ത്തയുടെ അടിസ്ഥാനത്തി ല്‍ കോണ്‍ഗ്രസ്സില്‍ ആഭ്യന്തര കലഹമുണ്ടാക്കരുതെന്ന് കെ മുരളീധരന്‍ എംഎല്‍എ. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിക്കുള്ളിലെ പ്രശ്‌നങ്ങള്‍ താങ്ങാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ലെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തി ല്‍ പറഞ്ഞു. കേരളത്തില്‍ എന്‍ഡിഎ വിപുലീകരിക്കാന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ളവര്‍ വലവിരിച്ച് കാത്തിരിക്കുമ്പോള്‍ ആഭ്യന്തര പ്രശ്‌നങ്ങള്‍ കോണ്‍ഗ്രസ്സിന് ഏറെ ദോഷം ചെയ്യും. ചാരക്കേസുമായി ബന്ധപ്പെട്ട് നടന്ന ഗൂഢാലോചന കെ കരുണാകരന് ഏറെ മനപ്രയാസമുണ്ടാക്കി എന്നത് സത്യമാണ്.  കേസിന്റെ വിവാദം ഉയര്‍ന്ന സമയത്ത് അദ്ദേഹത്തോട് രാജി വയ്ക്കാന്‍ അന്നത്തെ പ്രധാനമന്ത്രി പി വി നരസിംഹറാവു ആണ് ആവശ്യപ്പെട്ടിരുന്നത്. ഗൂഢാലോചനയ്ക്ക് പിന്നില്‍ നരസിംഹറാവു ആണെന്ന് സംശയിക്കാന്‍ ഒട്ടേറെ കാരണങ്ങളുമുണ്ട്. അഴിമതി ആരോപണങ്ങളില്‍ മുങ്ങി നരസിംഹറാവു രാജിവയ്‌ക്കേണ്ട സ്ഥിതി വന്നപ്പോള്‍ അന്ന് പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നവരുടെ പേരില്‍ എല്ലാം വ്യത്യസ്ഥ ആരോപണങ്ങള്‍ ഉണ്ടായി. ഇതിന്റെ ഭാഗമായാണ് കെ കരുണാകരനെതിരേയും ഗൂഢാലോചന നടന്നത്. കരുണാകരന്‍ രാജി വയ്ക്കുന്നതിന് പകരം അന്ന് അദ്ദേഹത്തിന്റെ കാലാവധി പൂര്‍ത്തിയാക്കിയിരുന്നെങ്കില്‍ പിന്നീടുള്ള കാലം അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലേക്ക് ചുവട് മാറുമായിരുന്നുവെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, വിഴിഞ്ഞം പദ്ധതി തീരുമാനം തെറ്റായിരുന്നെങ്കില്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ ഇതിന്റെ തുടര്‍ നടപടി സ്വീകരിക്കില്ലായിരുന്നുവെന്നും മുരളീധരന്‍ പറഞ്ഞു
Next Story

RELATED STORIES

Share it