ചാരക്കേസില്‍ വീണ്ടും അന്വേഷണത്തിന് ഉത്തരവിറക്കും: കോടതി
BY kasim kzm9 May 2018 3:21 AM GMT
kasim kzm9 May 2018 3:21 AM GMT
ന്യൂഡല്‍ഹി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണനെ കുടുക്കിയ സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരായ സിബി മാത്യൂസ്, കെ കെ ജോഷ്വാ, എസ് വിജയന് എന്നിവര്‍ക്കെതിരേ വീണ്ടും അന്വേഷണത്തിന് സിബിഐക്കോ സംസ്ഥാന പോലിസിനോ നിര്‍ദേശം നല്‍കുമെന്ന് സുപ്രിംകോടതി.
ഇന്നലെ കേസ് പരിഗണിക്കവേ, ക്രിമിനല്‍ കേസില്‍ നമ്പി നാരായണന് ഉള്‍പ്പെട്ടത് എങ്ങനെയെന്ന് ചീഫ് ജസ്റ്റിസ് ആരാഞ്ഞു. ഇതടക്കമുള്ള കാര്യങ്ങള്‍ക്ക് വിശദീകരണം നല്കാന് നമ്പി നാരായണന് ശ്രമിച്ചെങ്കിലും അഭിഭാഷകരുടെ അസൗകര്യം കാരണം കേസ് ബുധനാഴ്ചത്തേക്ക് മാറ്റാന്‍ എതിര്‍ഭാഗം ആവശ്യപ്പെട്ടു. കേസില്‍ ഇന്നും വാദം തുടരും.
ഐഎസ്ആര്‍ഒ ചാരക്കേസില്‍ ഇത് രണ്ടാം തവണയാണ് സുപ്രിംകോടതി നേരിട്ട് നമ്പി നാരായണന്റെ വാദം കേട്ടത്. കോടതി ഗ്യാലറിയില്‍ നില്‍ക്കുകയായിരുന്ന അദ്ദേഹത്തെ ഇന്നലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര നേരിട്ട് വിളിപ്പിച്ചു കേസിന്റെ വിശദാംശങ്ങള്‍ തേടുകയായിരുന്നു.
യുഎസില്‍ നാസ ഫെലോ ആയി പ്രവര്‍ത്തിക്കവേ തനിക്ക് യുഎസ് പൗരത്വം വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ അത് വേണ്ടെന്നുവച്ചാണ് ഇന്ത്യയില്‍ വന്നു പ്രവര്‍ത്തിച്ചത്. യുഎസ് പൗരത്വം വേണ്ടെന്നുവച്ചതിനാണ് തന്നെ പിന്നീട് ചാരക്കേസില്‍ കുടുക്കിയതെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു.

Next Story
RELATED STORIES
പരീക്ഷാപേപ്പറില്‍ 'ജയ്ശ്രീറാം' എന്നെഴുതിയ വിദ്യാര്‍ഥികള്‍ക്ക്...
25 April 2024 1:05 PM GMTപട്നയില്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം; ആറുമരണം
25 April 2024 11:53 AM GMTജാവദേക്കര്‍ ഇ പിയുമായി ചര്‍ച്ച നടത്തിയത് പിണറായിക്കു വേണ്ടി; സുധാകരന് ...
25 April 2024 11:24 AM GMTമസ്ജിദിനു നേരെ 'അമ്പെയ്ത' ഹൈദരാബാദിലെ ബിജെപി സ്ഥാനാര്‍ഥിയുടെ ആസ്തി 221 ...
25 April 2024 11:03 AM GMTതൃശ്ശൂർ പൂരത്തിനിടെ വിദേശ വ്ളോഗർമാർക്ക് നേരേ ലൈംഗികാതിക്രമം
25 April 2024 10:54 AM GMT41 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാൻ സാധ്യത, പാലക്കാട് ഉഷ്ണതരംഗ...
25 April 2024 10:52 AM GMT