Flash News

ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിബി മാത്യൂസ്

ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി സിബി മാത്യൂസ്
X


കൊച്ചി: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്. ചാരക്കേസിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിരുന്നുവെന്നാണ് സിബി മാത്യൂസിന്റെ പുതിയ വെളിപ്പെടുത്തല്‍. 'നിര്‍ഭയം ഒരു ഐപിഎസ് ഓഫീസറുടെ ഓര്‍മ്മക്കുറിപ്പ്' എന്ന് പേരിട്ടിരിക്കുന്ന തന്റെ ആത്മകഥയിലാണ് സിബി മാത്യൂസ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ആത്മകഥ ഈയാഴ്ച പുറത്തിറങ്ങാനിരിക്കുകയാണ്. കേസില്‍ ഐബിക്ക് പ്രത്യേക താല്‍പര്യം ഉണ്ടായിരുന്നതായും കെ.കരണാകരന്റെ വിശ്വസ്തനായിരുന്ന രമണ്‍ ശ്രീവാസ്തവയെ അറസ്റ്റുചെയ്യാന്‍ ഐബി സമ്മര്‍ദ്ദം ചെലുത്തിയതായും ആത്മകഥയില്‍ സിബി മാത്യൂസ് പറയുന്നു.  ശ്രീവാസ്തവയ്‌ക്കെതിരെ തെളിവില്ലെന്നും അറസ്റ്റു ചെയ്യാന്‍ കഴിയില്ലെന്നും താന്‍ വ്യക്തമാക്കിയപ്പോള്‍ ചാരക്കേസില്‍ തെളിവ് ആവശ്യമില്ലെന്നായിരുന്നു ഐ.ബിയുടെ നിലപാട്. ഉത്തരേന്ത്യക്കാരായ ചില ഓഫീസര്‍മാരും മലയാളികളായ മാത്യു ജോണ്‍, ആര്‍.ബി ശ്രീകുമാര്‍ എന്നിവരും അറസ്റ്റിനായി കടുംപിടുത്തം നടത്തിയിരുന്നു. തന്റെ കടുംപിടുത്തം കൊണ്ടുമാത്രമാണ് ശ്രീവാസ്തവയുടെ അറസ്റ്റ് ഒഴിവായത്. ഐ.ബിയുടെ നിര്‍ബന്ധബുദ്ധിയ്ക്ക് പിന്നിലുള്ള കാരണം വ്യക്തമല്ലെന്നും സിബി മാത്യൂസ് പറയുന്നു. അന്ന് മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനെ പുറത്താക്കി ഉമ്മന്‍ ചാണ്ടിയെ മുഖ്യമന്ത്രിയാക്കാന്‍ ബിഷപ്പുമാരും മറ്റു ചില നേതാക്കളും ഗൂഢാലോചന നടത്തിയതായി അന്ന് ചിലര്‍ സംശയം ഉന്നയിച്ചിരുന്നുവെന്നും പുസ്തകത്തില്‍ പറയുന്നു.

[related]
Next Story

RELATED STORIES

Share it