thrissur local

ചാപ്പാറ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ്  പ്രവര്‍ത്തനസജ്ജമാക്കാന്‍ തീരുമാനം

കൊടുങ്ങല്ലൂര്‍: കൊടുങ്ങല്ലൂര്‍ നഗരസഭയുടെ ചാപ്പാറയിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് പ്രദേശവാസികള്‍ക്ക് ബുദ്ധിമുട്ട് ഇല്ലാത്ത വിധം പ്രവര്‍ത്തനസജ്ജമാക്കാന്‍ നഗരസഭയുടെ പ്രഥമ കൗണ്‍സില്‍ യോഗത്തില്‍ ഏകകണ്ഠമായി തീരുമാനിച്ചു.
നാട്ടുകാരുടെ പരാധിയെ തുടര്‍ന്ന് ഒരു വര്‍ഷം മുമ്പ് അടച്ചു പൂട്ടിയ ഖരമാലിന്യ സംസ്‌കരണ പ്ലാന്റാണ് വീണ്ടും പ്രവര്‍ത്തനസജ്ജമാക്കാന്‍ തീരുമാനിച്ചത്. ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് അടച്ചു പൂട്ടിയതിന് ശേഷം നഗരസഭ പ്രദേശങ്ങളില്‍ ആരംഭിച്ച തുമ്പൂര്‍ മുഴി മോഡല്‍ മാലിന്യ സംസ്‌കര യൂനിറ്റ് ആറില്‍ നിന്ന് 20 യൂനിറ്റാക്കി ഉയര്‍ത്തുവാനും നടപടി സ്വീകരിക്കുമെന്ന് കൗണ്‍സില്‍ യോഗം തീരുമാനിച്ചു.
നഗരസഭ പ്രദേസങ്ങളില്‍ കുടിവെള്ളത്തിന് വേണ്ടി സ്ഥാപിച്ചിട്ടുള്ള പൊതുടാപ്പുകളില്‍ ഉപയോഗ ശൂന്യമായത് നിര്‍ത്താലാക്കുവാന്‍ യോഗം തീരുമാനിച്ചു.
കൗണ്‍സിലര്‍മാരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും നടപടി. വാട്ടര്‍ അതോറിറ്റിയില്‍ ഏഴ് കോടി രൂപയാണ് നഗരസഭ കുടിശ്ശികയിനത്തില്‍ അടക്കാനുള്ളത്. ഉപയോഗ ശൂന്യമായ ടാപ്പുകള്‍ക്കും പണം അടക്കേണ്ട അവസ്ഥയാണുള്ളതെന്നും ഇതിന് പരിഹാരം കാണാന്‍ അടിയന്തിര നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.
വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥന്മാരെ ബോധ്യപ്പെടുത്തി കുടിശ്ശികയില്‍ കുറവ് വരുത്തുവാന്‍ വേണ്ട നടപടി സ്വീകരിക്കുവാനും തീരുമാനിച്ചു.
നഗരസഭ ചെയര്‍മാന്‍ സി സി വിപിന്‍ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഭരണ പ്രതിപക്ഷ കൗണ്‍സിലര്‍മാരായ വൈസ് ചെയര്‍പേഴ്‌സന്‍ ഷീല കമല്‍രാജ്, സി കെ രാമനാഥന്‍, കെ ആര്‍ ജൈത്രന്‍, ഇ സി അശോകന്‍, അഡ്വ. സി പി രമേശന്‍, വി ജി ഉണ്ണികൃഷ്ണന്‍, ഒ എന്‍ ജയദേവന്‍, പി എം ജോണി, ശോഭ ജോഷി, ഐ എന്‍ ബൈജു, ലത ഉണ്ണികൃഷ്ണന്‍, കെ എന്‍ ക്രൈംബ്രാഞ്ച് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.
Next Story

RELATED STORIES

Share it