kozhikode local

ചാനിയംകടവ് റോഡ്: നവീകരണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു

പേരാമ്പ്ര : ചാനിയംകടവ് റോഡിന്റെ നവീകരണ പ്രവൃത്തി മന്ത്രി ടി പി രാമകൃഷ്ദ്ഘാണന്‍ ഉദ്ഘാടനം ചെയ്തു. കയ്യേറ്റങ്ങള്‍ പൂര്‍ണമായി ഒഴിപ്പിച്ച്, പൊതുമരാമത്ത് വകുപ്പിന്റെ സ്ഥലം പൂര്‍ണമായി ഉപയോഗപ്പെടുത്തിയാണ് റോഡ്— നിര്‍മ്മിക്കുകയെന്ന് മന്ത്രി പറഞ്ഞു. സ്ഥലം കണ്ടെത്താന്‍ അടുത്ത ആഴ്ച മുതല്‍ സര്‍വ്വെ നടത്തും. ആരെങ്കിലും സ്ഥലം കൈവശം വെക്കുന്നുണ്ടെങ്കില്‍ വിട്ടു നല്‍കണം. അല്ലെങ്കില്‍ നിയമ നടപടിയുമായി മുന്നോട്ട് പോകും. അഴുക്ക് ചാല്‍, കലുങ്കുകള്‍ ഉള്‍പ്പടെ എല്ലാം സമഗ്രമായി കണ്ട് 24 കോടിയുടെ റോഡ് പുനര്‍നിര്‍മാണമാണ് നടപ്പാക്കുന്നത്. വടകര വരെ ഇതേരീതിയില്‍ പുനര്‍ നിര്‍മ്മിക്കുകയെന്നതാണ് ലക്ഷ്യമിടുന്നതെന്നും ചാനിയംകടവിന് ശേഷമുള്ള ഭാഗത്തെ റീടാറിംഗിന് എട്ട് കോടി രൂപ നീക്കിവച്ചിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് കെ എം റീന അധ്യക്ഷയായി. ചെറുവണ്ണൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ പി ബിജു, അസിസ്റ്റന്റ് എക്—സിക്യുട്ടീവ് എഞ്ചിനീയര്‍ എന്‍ ശ്രീജിത്ത്, ജില്ലാ പഞ്ചായത്തംഗം സുജാത മനക്കല്‍, വി കെ.പ്രമോദ്, എ കെ പത്മനാഭന്‍, കെ നാരായണകുറുപ്പ്, എം കെ സതി, വി കെ സുനീഷ്, എം കുഞ്ഞമ്മദ്, പി ബാലന്‍ അടിയോടി, വി വി രാജേഷ്, കൊയിലോത്ത് ഗംഗാധരന്‍, കരീം കോച്ചേരി, പി കെ എം ബാലകൃഷ്ണന്‍, ഇ പവിത്രന്‍, എന്‍ കെ വത്സന്‍, വി ടി കെ അബ്ദുള്‍സമദ്, ടി എം.ബാലന്‍, കെ ടി ബാലകൃഷ്ണന്‍ സംബന്ധിച്ചു.
Next Story

RELATED STORIES

Share it