ചാനല്‍ സംവാദത്തിനിടെ സംഘര്‍ഷം: സ്ഥാനാര്‍ഥികള്‍ക്ക് പരിക്ക്

കൊല്ലം: ചവറയില്‍ സ്വകാര്യ ചാനല്‍ നടത്തിയ തിരഞ്ഞെടുപ്പ് സംവാദ പരിപാടി സംഘര്‍ഷത്തില്‍ കലാശിച്ചു. ചവറയിലെ യുഡിഎഫ് സ്ഥാനാര്‍ഥി മന്ത്രി ഷിബു ബേബിജോണ്‍, എല്‍ഡിഎഫ് സ്ഥാനാര്‍ഥി എന്‍ വിജയന്‍പിള്ള എന്നിവര്‍ക്ക് പരിക്കേറ്റു.
ഇന്നലെ വൈകീട്ട് ശങ്കരമംഗലം ജങ്ഷനില്‍ വച്ച് നടന്ന പരിപാടിക്കിടയില്‍ കുടിവെള്ള പ്രശ്‌നം സംബന്ധിച്ച ചോദ്യങ്ങളാണ് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചത്. കസേരയേറിലും കല്ലേറിലും ഷിബു ബേബിജോണിന്റെ കൈയ്ക്ക് പരിക്കേറ്റു. വിജയന്‍പിള്ളയുടെ ഇരുകാലുകള്‍ക്കും പരിക്കുണ്ട്.
Next Story

RELATED STORIES

Share it