Alappuzha local

ചാനല്‍ മേല്‍ക്കൂര തകര്‍ച്ച; പ്രദേശവാസികള്‍ ആശങ്കയില്‍

അരൂര്‍: നിമ്മാണത്തിലിരുന്ന ചാനല്‍ സ്റ്റുഡിയോ തകര്‍ന്ന സംഭവത്തോടെ അരൂര്‍ നിവാസികള്‍ ആശങ്കയില്‍. ചാനലിന്റെ കെട്ടിട സമുച്ചയത്തിന്റെ പകുതി ഭാഗം ഉള്‍ക്കൊള്ളുന്നതാണ് ഒറ്റമുറി മൂന്നുനില ഉയരമുള്ള കെട്ടിടം.കെട്ടിട സമുച്ചയം നിര്‍മ്മിച്ചിരിക്കുന്നത് ചതുപ്പുനിലങ്ങള്‍  നികത്തിയാണ്.. സമീപത്ത് സ്ഥാപിച്ചിരിക്കുന്ന കൂറ്റന്‍ ടവര്‍ അവശ്യമായ മുന്‍കരുതലുകള്‍ ഇല്ലാതെയാണെന്ന ആക്ഷേപവും പ്രദേശവാസികള്‍ക്കുണ്ട്.
ഇതു പോലെ അരൂരില്‍ പലയിടങ്ങളിലും അധികൃതരുടെ ഒത്താശയോടെ അനധികൃത നിര്‍മ്മാണം നടക്കുന്നുണ്ട്. പാവപ്പെട്ട ജനങ്ങള്‍ തിങ്ങി പാര്‍ക്കുന്ന പ്രദേശമാണ്. ഭീഷണി ഉപയോഗിച്ച് കണ്‍സന്റ് വാങ്ങുന്നതായി ആക്ഷേപമുണ്ട്.ആവശ്യമായ സുരക്ഷാ പരിശോധനയില്ലാതെ കെട്ടിടം നിര്‍മ്മിച്ചതിനാലാണ് കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണത്.കെട്ടിടത്തിന്റെ സുരക്ഷാവീഴ്ച പരിശോധിച്ച് നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികള്‍ സമരത്തിനൊരുങ്ങുകയാണ്.
ചാനല്‍ ഉടമസ്ഥരുടെയും വ്യവസായികളുടേയും രാഷ്ട്രീയ ഉദ്യോഗസ്ഥ ബന്ധം ഉപയോഗപ്പെടുത്തിയാണ് ചതുപ്പുനിലങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ ആരോപിച്ചു. അരൂരില്‍ നികര്‍ത്തിയ മുഴുവന്‍ ചതുപ്പുകളെ കുറിച്ച് സമഗ്ര അന്വേഷണം നടത്തണമെന്ന ആവശ്യം ശക്തമാണ്.
Next Story

RELATED STORIES

Share it