ചാനല്‍ ചര്‍ച്ചാ പ്രമുഖരുമായി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തി
BY ajay G.A.G30 Dec 2015 9:57 AM GMT
X
ajay G.A.G30 Dec 2015 9:57 AM GMT
കൊച്ചി: ചാനല്‍ ചര്‍ച്ചകളില്‍ സ്ഥിരമായി പങ്കെടുക്കുന്ന പ്രമുഖരുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് കൂടിക്കാഴ്ച നടത്തി. കൊച്ചിയില്‍ നടന്ന കൂടിക്കാഴ്ചയില്‍ വിവരാവകാശ പ്രവര്ത്തകന് ഡി ബി ബിനു, അഡ്വക്കറ്റ് ശിവന് മഠത്തില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അഡ്വ. ജയശങ്കര്‍, അഡ്വ. കാളീശ്വരം രാജ് എന്നിവരടക്കം ക്ഷണിക്കപ്പെട്ട പല പ്രമുഖരും കൂടിക്കാഴ്ചയില്‍ നിന്നും പിന്മാറിയിരുന്നു.
അഡ്വ. കാളീശ്വരം രാജ് ക്ഷണം ലഭിച്ചപ്പോള്‍ തന്നെ കൂടിക്കാഴ്ചയ്ക്കില്ലെന്ന വിവരം അറിയിച്ചിരുന്നു. അഡ്വ. ജയശങ്കറും കൂടിക്കാഴ്ചയ്ക്കില്ലെന്ന് ആര്‍എസ്എസ് നേതൃത്വത്തെ അറിയിക്കുകയായിരുന്നു. ഡിസംബര്‍ 28നാണ് കൂടിക്കാഴ്ച എന്നു കരുതിയാണ് താന്‍ ആദ്യം സമ്മതിച്ചിരുന്നതെന്നും 30ന് റാന്നിയില്‍ കോളജില്‍ നടക്കുന്ന യുജിസി സെമിനാറില്‍ പങ്കെടുക്കേണ്ടതിനാലാണ് കൂടിക്കാഴ്ചയില്‍ പങ്കെടുക്കാത്തതെന്നുമാണ് ജയശങ്കര്‍ തേജസിനോട് പറഞ്ഞത്്. കൂടിക്കാഴ്ചയില്‍ പങ്കെടുക്കുന്നില്ലെങ്കിലും തനിക്ക് പറയാനുള്ള ചില കാര്യങ്ങള്‍ അദ്ദേഹത്തിന് എഴുതി നല്‍കുമെന്നും ജയശങ്കര്‍ അറിയിച്ചിരുന്നു.
സംഘപരിവാര സംഘടനകളുമായി അകലം പാലിച്ചു നില്ക്കുന്നവരുമായി ചര്‍ച്ചനടത്തി അവര്‍ക്ക് സംഘടനയുമായുള്ള അകലം കുറയ്ക്കുകയാണ് കൂടിക്കാഴ്ചയിലൂടെ ആര്‍എസ്എസ് ലക്ഷ്യമിടുന്നത്്.

Next Story
RELATED STORIES
ആടു ജീവിതത്തിലെ നജീബിന് പുതുജീവന്‍ നല്കിയ അരങ്ങത്തില്‍ കുഞ്ഞാക്ക...
30 March 2024 1:49 PM GMTഓസ്കര് അവാര്‍ഡുകള്‍ വാരിക്കൂട്ടി ഓപന്‍ഹൈമര്‍; മികച്ച നടന് കിലിയന്‍...
11 March 2024 3:16 AM GMTഭ്രമയുഗം: വർത്തമാന കാല രാഷ്ട്രീയം വരച്ചിടുന്ന ചിത്രം
18 Feb 2024 8:41 AM GMT'അന്നപൂരണി'; ഒരു സിനിമ അപനിര്‍മിക്കപ്പെടുന്ന വിധം
6 Feb 2024 10:30 AM GMTബോളിവുഡ് നടി പൂനം പാണ്ഡെ അന്തരിച്ചു
2 Feb 2024 7:30 AM GMT'അന്നപൂരണി': ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ നയന്‍താര...
11 Jan 2024 2:15 PM GMT