palakkad local

ചാത്തമംഗലത്ത് റവന്യൂഭൂമി കൈയേറിയെന്ന്

പാലക്കാട്: ചിറ്റൂര്‍ താലൂക്കില്‍ നെന്മാറ വില്ലേജ് ചാത്തമംഗലത്ത് റവന്യൂ പുറമ്പോക്ക് സ്വകാര്യ വ്യക്തികള്‍ കൈയേറിയതായി പരാതി. 500മീറ്റര്‍ നീളവും അഞ്ച് മീറ്റര്‍ വീതിയുമുള്ള സര്‍ക്കാര്‍ ഭൂമിയാണ് പ്രദേശത്തെ ചില സ്ഥല ഉടമകള്‍ കൈയേറിയതെന്നും ഇതോടെ തങ്ങളുടെ കൃഷിയിടങ്ങളിലേക്കുള്ള വഴി അടഞ്ഞതായും എസ് അബ്ദുല്‍ സത്താര്‍, സഹോദരന്‍ എസ് എ ഹമീദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു.
വിഷയം വില്ലേജ്, താലൂക്ക് മുതല്‍ രേഖാമൂലം പരാതി നല്‍കിയിട്ടും ഇതുവരെ ഒഴിപ്പിച്ചിട്ടില്ല. ഇതേ തുടര്‍ന്ന് ഹൈക്കോടതിയില്‍ ഹരജി നല്‍കി. കോടതി കൈയ്യേറ്റം ഒഴിപ്പക്കാന്‍ ഇടക്കാല ഉത്തരവിട്ടിരിക്കുകയാണ്. കലക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്നും കൈയേറ്റം ഒഴിപ്പിക്കാന്‍ ഉത്തരവിട്ടുണ്ട്.
കലക്ടരുടെയും കോടതിയുടെ ഇടക്കാല ഉത്തരവിന്റെയും അടിസ്ഥാനത്തില്‍ ഇന്നാണ് കൈയേറ്റം ഒഴിപ്പിക്കേണ്ടത്. ഇതിനു പുറമെ തങ്ങളുടെ സ്വകാര്യസ്ഥലവും ചിലര്‍ കൈയേറാന്‍ ശ്രമിക്കുകയാണെന്നും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it