ചാതുര്‍വര്‍ണ്യം പുതിയരൂപത്തില്‍ തിരികെയെത്തുന്നു: വെള്ളാപ്പള്ളി

തിരുവനന്തപുരം: പഴയ ചാതുര്‍വര്‍ണ്യവ്യവസ്ഥിതി പുതിയ രൂപത്തില്‍  സമൂഹത്തില്‍ കടന്നുവന്നുകൊണ്ടിരിക്കുകയാണെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. സംവരണത്തിനുള്ള ക്രിമിലയര്‍ വിഭാഗത്തെ കണ്ടെത്താനുള്ള സാമ്പത്തിക പരിധി മറ്റു സംസ്ഥാനങ്ങളില്‍ എട്ടു ലക്ഷമാക്കിയപ്പോള്‍ കേരളത്തില്‍ ആറുലക്ഷത്തില്‍ നിര്‍ത്തി. മുന്നാക്ക സമുദായക്ഷേമത്തിന് വകുപ്പുണ്ടാക്കി കോടികളാണ് ചിലവഴിക്കുന്നത്. എന്നാല്‍ പിന്നാക്കക്കാര്‍ക്ക് വകുപ്പുമില്ല, ഫണ്ടുമില്ല. അവസരവാദ രാഷ്ട്രീയക്കാര്‍ സംഘടിത വോട്ടുശക്തികള്‍ക്ക് വാരിക്കോരി കൊടുത്തു സന്തോഷിപ്പിക്കുകയാണ്. എസ്എന്‍ഡിപി യോഗം എന്നും സമരസംഘന കൂടിയായിരുന്നു. അധസ്ഥിതന് സംവരണാനുകൂല്യം എങ്ങനെ കിട്ടിയെന്നത് ആരും അറിയുന്നില്ല. വഴി നടക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി വൈക്കത്ത് സമരത്തിന് തുടക്കമിട്ടത് ഗുരുദേവനാണ്. പക്ഷെ അത്തരം ചരിത്രങ്ങള്‍ മറക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എസ്എന്‍ഡിപി യോഗം പത്രാധിപര്‍ കെ സുകുമാരന്‍ സ്മാരക തിരുവനന്തപുരം യൂനിയന്റെ മൂന്നാം ഘട്ട മൈക്രോ ഫിനാന്‍സ് വായ്പാ വിതരണവും ഗുരുധര്‍മ്മ പ്രബോധനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂനിയന്‍ ചെയര്‍മാന്‍ ഡിപ്രേംരാജ് അദ്ധ്യക്ഷത വഹിച്ചു.
Next Story

RELATED STORIES

Share it